2002നു ശേഷം ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേട്ടവുമായി വെസ്റ്റ് ഇൻ‍ഡീസ്

India vs West Indies
India vs West IndiesSource by : x
Last Updated :17 October 2026, 10:35 pm IST

News Now

ബംഗളൂരു: ടി20 പരമ്പരയില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും സംയുക്ത ജേതാക്കള്‍. അഞ്ചാം പോരാട്ടത്തില്‍ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു. മഴയെ തുടര്‍ന്നു ഏറെ വൈകിയാണ് കളി ആരംഭിച്ചത്. 9 ഓവറാക്കി ചുരുക്കിയായിരുന്നു പോരാട്ടം. ടോസ് നേടി വിന്‍ഡീസ് ബൗളിങ് എടുത്തു.

കിരീടം പങ്കിട്ടാലും വിന്‍ഡീസിനെ സംബന്ധിച്ച് നേട്ടമാണ്. 2002നു ശേഷം ഇന്ത്യന്‍ മണ്ണില്‍ അവര്‍ സ്വന്തമാക്കുന്ന ആദ്യ പരമ്പര നേട്ടം കൂടിയാണിത്.

ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 7.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സില്‍ നില്‍ക്കെ മഴ വീണ്ടും പെയ്തു. ഇതോടെ മത്സരം ഉപേക്ഷിക്കുകയും കിരീടം പങ്കിടുകയുമായിരുന്നു.

ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി സഞ്ജു സാംസണ്‍ 7 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 16 റണ്‍സെടുത്തു പുറത്തായി. ഇഷാന്‍ കിഷന്‍ 2 സിക്‌സും 3 ഫോറും സഹിതം 10 പന്തില്‍ 30 റണ്‍സും ഔട്ടായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 14 പന്തില്‍ 22 റണ്‍സുമായി മടങ്ങി.

നമാന്‍ ധിര്‍ 3 സിക്‌സും ഒരു ഫോറും സഹിതം വെറും 6 പന്തില്‍ 24 റണ്‍സ് വാരി നില്‍ക്കെയാണ് മഴ കളി മുടക്കിയത്. അഭിഷേക് ശര്‍മ 6 റണ്‍സും തിലക് വര്‍മ 7 റണ്‍സിലും ഔട്ടായി.

വെസ്റ്റ് ഇന്‍ഡീസിനായി കീമോ പോള്‍ 2 വിക്കറ്റെടുത്തു. ഷമര്‍ സ്പ്രിങറും 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമര്‍ ജോസഫിന് ഒരു വിക്കറ്റ്.

Summary

Rain had the final say in Bengaluru as the fifth T20I between India and West Indies was abandoned, leaving the five-match series tied 2-2. India were 118/5 in 7.4 overs when persistent drizzle forced the umpires to call off the decider

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates