ബേബി ധവാനെത്തി; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് വരുൺ ധവാൻ

2021 ജനുവരിയിലാണ് വരുണും നടാഷയും വിവാ​ഹിതരായത്.

Varun Dhawan
വരുൺ ധവാൻ, നടാഷinstagram
Edited by :Hima Prakash
Last Updated :4 ജൂൺ 2024, 11:00 am IST

ബോളിവുഡ് നടൻ വരുൺ ധവാനും ഭാര്യ നടാഷ ദലാലിനും കുഞ്ഞ് പിറന്നു. പെൺ കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ ബേബി ​ഗേൾ ഇങ്ങെത്തി, കുഞ്ഞിനും അമ്മയ്ക്കും ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി'യെന്നാണ് വരുൺ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

കരീന കപൂർ, കരൺ ജോ​ഹർ, പ്രിയങ്ക ചോപ്ര തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖരാണ് വരുണിനും നടാഷയ്ക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും ആശംസകളെന്ന് ആരാധകരും കുറിച്ചു. ഫെബ്രുവരിയിലാണ് തങ്ങൾ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങുകയാണെന്ന സന്തോഷം വരുണും നടാഷയും ആരാധകരെ അറിയിച്ചത്.

2021 ജനുവരിയിലാണ് വരുണും നടാഷയും വിവാ​ഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാ​ഹത്തിൽ പങ്കെടുത്തത്. അതേസമയം നിരവധി സിനിമകളാണ് വരുണിന്റേതായി ലൈൻ അപ്പിലുള്ളത്. എ കാളീശ്വരൻ സംവിധാനം ചെയ്യുന്ന ബേബി ജോൺ ആണ് വരുണിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സണ്ണി സംസ്‌കാരി കി തുളസി കുമാരി എന്ന ചിത്രവും വരുണിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now