
ദുവയ്ക്ക് കൂട്ടായി കുഞ്ഞനുജത്തി എത്തി; പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക
ആശംസകളുമായി സിനിമാലോകം

കുഞ്ഞ് ദുവയ്ക്ക് കുഞ്ഞ് അനുജത്തി പിറന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവിന്റെ സന്തോഷം പങ്കുവച്ച് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കുഞ്ഞ് പിറന്ന സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവച്ചത്.
കുഞ്ഞിന്റെ കാല്‍പാദത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് രണ്‍വീറും ദീപികയും സന്തോഷ വാര്‍ത്ത പങ്കിട്ടത്. 'വെല്‍ക്കം ബേബി ഗേള്‍' എന്നാണ് ചിത്രത്തോടൊപ്പം ഇരുവരും കുറിച്ചിരിക്കുന്നത്. മൂത്ത മകള്‍ ദുവയെ പോലെ തന്നെ രണ്ടാമത്തെ കുഞ്ഞും സെപ്റ്റംബറിലാണ് ജനിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ദുവയുടെ ജനനം.
പിന്നാലെ ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. താരങ്ങളായ കൃതി സനോണ്‍, ഡയാന പെന്റി, അനില്‍ കപൂര്‍, സോനം കപൂര്‍, ശ്രേയ ഘോഷാല്‍ തുടങ്ങി നിരവധി പേര്‍ ആശംസകളുമായെത്തിയിട്ടുണ്ട്. ആരാധകരും കമന്റുകളുമായെത്തുന്നുണ്ട്. കുട്ടിയുടെ ചിത്രത്തിനായുള്ള കാത്തിരിപ്പാണ് ഇനിയെന്നാണ് ആരാധകര്‍ പറയുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
2024 സെപ്റ്റംബര്‍ 8 നായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും ആദ്യത്തെ കുട്ടി ജനിക്കുന്നത്. പൊതുവേദികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം മകളെ അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അപൂര്‍വ്വമായി മാത്രമേ മകളുടെ ചിത്രങ്ങള്‍ ഇരുവരും പുറത്തു വിട്ടിട്ടുള്ളൂ.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Deepika Padukone and Ranveer Singh welcome second child.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



