ബാല്യകാലസുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാലാണ് വധു

വരുൺ ധവാനും നടാഷയും വിവാഹവേളയിൽ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:39 am IST

News Now

ബോളിവുഡ് നടൻ വരുൺ ധവാൻ വിവാഹിതയായി. ബാല്യകാലസുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാലാണ് വധു. മുംബൈയിൽ അട‌ുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. ഇരുവരുടേയും വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

Story image

കുട്ടിക്കാലം മുതലുള്ള ഒന്നിച്ചുള്ള ഇവർ വർഷങ്ങളായി പ്രണയത്തിലായിരുന്നു. സിൽവർ വർക്കുകൾകൊണ്ട് അലങ്കരിച്ച പേസ്റ്റൽ നിറത്തിലുള്ള ലെഹങ്കയായിരുന്നു നടാഷയുടെ വേഷം. അതേ നിറത്തിലുള്ള ഷർവാണിയാണ് വരുൺ ധരിച്ചിരുന്നത്. അതിനൊപ്പം അക്വാ ബ്ല്യൂവിലുള്ള ഷാൾ കൂടി വന്നപ്പോൾ കൂടുതൽ മനോഹരമായി. പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്രയാണ് വസ്ത്രങ്ങൾ ഒരുക്കിയത്. 

Story image
Story image

വരുൺ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. ജീവിതകാലം മുഴുവനുള്ള പ്രണയം ഒഫീഷ്യലായി എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. ബോളിവുഡിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. ദീപിക പദുകോൺ, ഷാഹിദ് കപൂർ, പരിണിതി ചോപ്ര, അനുഷ്ക ശർമ, സോനം കപൂർ, കത്രീന കൈഫ്, ടൈ​ഗർ ഷറോഫ്, വിക്രം കൗശാൽ തുടങ്ങിയവർ കമന്റുമായി എത്തി.

സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ബദല്‍പൂര്‍, ഒദില്‍വാലേ, ഒക്ടോബര്‍, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൂലി നമ്പര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates