
News Now
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്റർ പൊങ്കലിനു തിയറ്ററുകളിൽ റിലീസിനെത്തും. ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.
മാസ്റ്റർ സിനിമയുടെ റിലീസിനോടനുബന്ധിച്ച് വിജയ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിയറ്ററിൽ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയാൻ ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വിജയ്‍യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഹിന്ദിയിൽ ദി വിജയ് മാസ്റ്റർ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
Aana aavanna apna time na
â XB Film Creators (@XBFilmCreators) December 29, 2020
Vanganna vanakkamna
Ini #VaathiRaid na! #Vaathicoming to theatres near you on January 13. #Master #மாஸà¯à®à®°à¯#మాసà±à°à°°à±#VijayTheMaster #MasterPongal #MasterOnJan13th pic.twitter.com/RfBqIhT95U
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




