വിശാലുമായി വിവാഹനിശ്ചയം, പിന്നാലെ വേർപിരിയൽ; അനീഷ റെഡ്ഡി വിവാഹിതയാവുന്നു

തമിഴ് സൂപ്പർതാരം വിശാലുമായി കഴിഞ്ഞ വർഷമാണ് അനീഷയുടെ വിവാഹനിശ്ചയം കഴിഞ്ഞത്

അനീഷ റെഡ്ഡിയും വിശാലും വിവാഹനിശ്ചയ വേളയിൽ, അനീഷ റെഡ്ഡി/ ട്വിറ്റർ
Last Updated :20 January 2024, 8:34 am IST

നടൻ വിശാലുമായി പിരിഞ്ഞ നടി അനീഷ റെഡ്ഡി വിവാഹിതയാകുന്നതായി റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ബിസിനസ്സുകാരനുമായി നടിയുടെ വിവാഹം ഉറപ്പിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് സൂപ്പർതാരം വിശാലുമായി കഴിഞ്ഞ വർഷമാണ് അനീഷയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. 

താൻ പ്രണയത്തിലാണെന്ന് വിശാൽ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു വിശാലിന്റെ വിവാഹനിശ്ചയം. മാര്‍ച്ച് 16ന് കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത് ആഘോഷമായിട്ടായിരുന്നു നിശ്ചയം നടത്തിയത്. എന്നാൽ അതു കഴിഞ്ഞ് മാസങ്ങൾക്കു ശേഷം വിവാഹം വേണ്ടെന്നുവച്ചതായുള്ള വാർത്തകളും പുറത്തുവരികയായിരുന്നു. 

വിവാഹനിശ്ചയത്തിന്റേയും ഒന്നിച്ചുള്ളതുമായ നിരവധി ചിത്രങ്ങൾ അനീഷ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതെല്ലാം നീക്കം ചെയ്തതോടെയാണ് വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. അതിനിടെ പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ അനീഷയുമായുള്ള ബന്ധം വേർപെടുത്തിയതായി വിശാൽ വ്യക്തമാക്കിയിരുന്നു. അനിഷയുടെ വീട്ടുകാർ വരനെ തേടുന്നുണ്ടെന്നും താരം പറഞ്ഞു. വിശാലിന്റെ ട്വിറ്റർ പേജിൽ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. 

ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനീഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനീഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now