'ട്രാവൻകൂർ സിസ്റ്റേഴ്സ്'; കുടുംബത്തോടൊപ്പം ഓണചിത്രങ്ങളുമായി അഹാന 

കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് മക്കളും ചിത്രങ്ങളിലുണ്ട്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:48 am IST

സോഷ്യൽമീഡിയയിലെ നിറസാന്നിധ്യങ്ങളാണ് നടൻ കൃഷ്ണകുമാറും കുടുംബവും. ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും ഏറെ ആരാധകരുള്ള താരകുടുംബം എല്ലാ ആഘോഷങ്ങളുടെയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഓണചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടി അഹാന കൃഷ്ണ. 

Story image

ഓണാശംസകൾ എന്ന് കുറിച്ചാണ് നടി കുടുംബചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് മക്കളും ചിത്രങ്ങളിലുണ്ട്. ഇതിനുപുറമേ 'ട്രാവൻകൂർ സിസ്റ്റേഴ്സ്' എന്ന അടിക്കുറിപ്പോടെ സഹോദരിമാർ മാത്രമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ദിയ കൃഷ്ണയും ഇഷാനിയും ഹൻസികയുമെല്ലാം ഓണവേഷങ്ങളിൽ ചിത്രങ്ങളിലുണ്ട്. 

Story image

സെറ്റ് സാരിക്കൊപ്പം പച്ച ബ്ലൗസ് ധരിച്ചാണ് ഓണചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുണ്ടിനൊപ്പം പച്ചനിറത്തിലെ ഷർട്ടാണ് കൃഷ്ണകുമാറിന്റെ വേഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now