കരിക്ക് ഫെയിം അമേയ വിവാഹിതയാകുന്നു; വരന്റെ മുഖം വെളിപ്പെടുത്താതെ താരം, ആളെ കിട്ടിയെന്ന് ആരാധകർ

നടി അമേയ മാത്യു വിവാഹിതയാകുന്നു

അമേയ മാത്യു വിവാഹിതയാകുന്നു/ ചിത്രം ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:20 am IST

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി അമേയ മാത്യു വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂ​ഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാൽ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വരനെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകർ രം​ഗത്തെത്തി. 

മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്‌നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ അമേയ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. പിന്നീട് ആരാധകരിൽ ഒരാളാണ് പ്രതിശ്രുത വരൻ കിരൺ കാട്ടികാരൻ ആണെന്ന് കണ്ടെത്തിയത്. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടേതും പ്രണയവിവാഹമാണ്. 

തിരുവനന്തപുരം സ്വദേശിയായ അമേയ  'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now