"പെണ്ണിന്റെ മാറിലെ തുണി മാറി കിടന്നാൽ കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഉണ്ടോ?!": നടി അമേയ 

തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ അടിക്കുറിലാണ് നടി സദാചാര വാദികളെ ചോദ്യം ചെയ്തിരിക്കുന്നത്

അമേയ മാത്യൂ/ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കടിയിൽ സദാചാരക്കമന്റുമായി എത്തുന്നവർക്കായി കിടിലൻ ഒരു മറുപടി നൽകിയിരിക്കുകയാണ് നടി അമേയ മാത്യൂ. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ അടിക്കുറിലാണ് നടി സദാചാര വാദികളെ ചോദ്യം ചെയ്തിരിക്കുന്നത്. 

‘#സദാചാരം... ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?! , എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം അമേയ കുറിച്ചിരിക്കുന്നത്. കാപ്ഷനും ചിത്രവും കണ്ട് നിരവധി പേരാണ് അഭിപ്രായം കുറിച്ചിരിക്കുന്നത്. ഇവർക്കെല്ലാം നടി മറുപടി നൽകിയിട്ടുമുണ്ട്. 

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അമേയ ‘കരിക്ക്’ എന്ന ഹിറ്റ് വെബ്‌ സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൂൾഫ്, ദ് പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now