നടി ആൻ അ​ഗസ്റ്റിനും ജോമോൻ ടി ജോണും വേർപിരിയുന്നു

ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു

ആൻ അ​ഹസ്റ്റിൻ, ജോമോൻ ടി ജോൺ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:40 am IST
Edited by :migrator

നടി ആൻ അ​ഗസ്റ്റിനും ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോണും വേർപിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.

ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് ജോമോൻ പറയുന്നത്. 2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. ഇരുവരും ഏറെ നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. 

എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ താരം വേഷമിട്ടു. വിവാഹശേഷം അഭിനയത്തിൽ അത്ര സജീവമല്ല ആൻ. ചാപ്പാകുരിശിലൂടെ സിനിമയിൽ എത്തിയ ജോമോൻ ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ജോമോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now