‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:51 am IST

News Now

മലയാളികളുടെ പ്രിയ നായികമാരാണ് ആൻ അഗസ്റ്റിനും മീര നന്ദനും. അടുത്ത കൂട്ടുകാരികളായ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മീരാ നന്ദന് ജന്മദിനാശംസകൾ നേർന്നിരിക്കകയാണ് ആൻ. ഒരിക്കലും തന്നെ കൈവിടാതെ കൂടെനിന്ന സുഹൃത്തെന്നാണ് ആൻ മീരയെ വിശേഷിപ്പിക്കുന്നത്. 

"എല്ലാം കണ്ടു ഒരിക്കലും എന്നെ കൈവിടാതെ എന്നോടൊപ്പം നിന്നവൾക്ക്, എന്റെ കുടുംബമായവൾക്ക്! ചക്രങ്ങൾ വീഴുന്നതുവരെ നിന്നോടൊപ്പം യാത്ര തുടരും. ജീവിതകാലം മുഴുവൻ എനിക്ക് നിന്നെ ലഭിച്ചു. ഇത്രയും സുന്ദരമായ വ്യക്തിക്ക് ജന്മദിനാശംസകൾ! മൈ സോൾ സിസ്റ്റർ", എന്ന് കുറിച്ച് ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ആൻ ആശംസ നേർന്നത്. 

‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സം​ഗീത റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. മുല്ലയ്ക്കുശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ നടി അഭിനയിച്ചു. സിനിമയോട് തൽക്കാലത്തേക്ക് വിടപറഞ്ഞ മീര ദുബായിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുകയാണ് ഇപ്പോൾ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates