വിഡിയോയ്ക്കൊപ്പമാണ് അനുശ്രീ കുറിപ്പ് പങ്കുവച്ചത്

അനുശ്രീ/ചിത്രം: ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:22 am IST

News Now

ഒരാഴ്ചയായി താൻ കടന്നുപോകുന്ന ബുദ്ധിമുട്ടിനേക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ. ഭയത്തിന്റേയും കണ്ണീരിന്റേയും ഒരാഴ്ചയാണ് കടന്നുപോയത് എന്നാണ് താരം പറഞ്ഞത്. അത് തീരാനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ അതിന് മാറ്റമുണ്ടാവില്ലെന്ന് മനസിലാക്കിയതോടെ താൻ ജീവിതവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു എന്നാണ് അനുശ്രീ കുറിക്കുന്നത്. വിഡിയോയ്ക്കൊപ്പമാണ് അനുശ്രീ കുറിപ്പ് പങ്കുവച്ചത്. 

തകര്‍ച്ചയുടെ ആഴ്ചയായിരുന്നു. ഭയത്തിന്റെ കണ്ണീരിന്റേയും ഒരാഴ്ച. സംശയത്തിന്റെ ആഴ്ച. ദുഃഖത്തിന്റേയും ഒറ്റപ്പെടലിന്റേയും ഒരാഴ്ച. ഉത്കണ്ഠയുടേയും പ്രതീക്ഷയുടേയും ആഴ്ച. അത് തീരാനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പാണ്. അതിനാല്‍ മുന്നോട്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം ആഘോഷിക്കാനായി ഒരു ലോകം എനിക്കുണ്ട്, സ്‌നേഹിക്കാന്‍ കുടുംബമുണ്ട്, പിന്തുണയ്ക്ക് സുഹൃത്തുക്കളുണ്ട്, മനോഹരമായ ജീവിതം മുന്നോട്ടുണ്ട്. അതിനാല്‍ ഈ ദുഃഖത്തിലേക്ക് ഞാന്‍ ഇനി തിരിഞ്ഞുനോക്കുന്നില്ല. ഈ ദുഃഖത്തേക്കുറിച്ച് ചിന്തിക്കുന്ന അവസാന സമയമായിരിക്കും ഇത്. ഇനി മുതല്‍ പുതിയ തുടക്കം.- അനുശ്രീ കുറിച്ചു.

ദുഃഖത്തിന് കാരണമെന്താണെന്നോ എന്താണ് സംഭവിച്ചതെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിരവധി പേരാണ് പുതിയ തുടക്കത്തിന് അനുശ്രീക്ക് ആശുസകൾ അറിയിച്ചിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നവരുമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates