എന്റെ എല്ലാ നന്ദിയും സുധാ മാമിനാണെന്നും അപർണ

അപർണ ബാലമുരളി
Last Updated :20 January 2024, 9:04 am IST

News Now

സുരറൈ പോട്രിലെ ബോമ്മിയായി തിളങ്ങിയ നടി അപർണ ബാലമുരളിക്കാണ് ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്. പ്രഖ്യാപനം അറിഞ്ഞപ്പോൾ പുതിയ സിനിമയുടെ പൊള്ളാച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു അപർണ്ണ. ഈ അനുഭവം തനിക്ക് ആദ്യമായാണെന്ന് പറഞ്ഞ് സന്തോഷം മറച്ചുവയ്ക്കാതെയാണ് അപർണ പ്രതികരിച്ചത്. 

"ഈ അനുഭവം എനിക്ക് ആദ്യമായാണ്. എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ് (സുരാരെ പോട്ര് സംവിധായിക). സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കാരണമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. എനിക്ക് കഴിയുന്നത്ര ഞാൻ അതിൽ ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് പഠിക്കണം എന്നുണ്ട്, ഞാൻ വളരെ അപ്രതീക്ഷിതമായി വന്ന ഒരു മേഖല ആയതിനാൽ ഒരു ധാരണയും ഇല്ല, ആ ധാരണ കുറവെല്ലാം മാറ്റി ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നുണ്ട്. ഞാൻ ഇപ്പോൾ ശരിക്കും വേറൊരു ലോകത്താണ്", അപർണ പറഞ്ഞു. 

"വളരെ പച്ചയായ ഒരു ദാമ്പത്യ ജീവിതമാണ് സുരാരെ പോട്ര് കാണിക്കുന്നത്. പലപ്പോഴും ഇത്രയും വലിയ ഒരു താരത്തെ കിട്ടിയാൽ പലരും അതിന് തയ്യാറാകാറില്ല". വളരെ സത്യസന്ധമായി ദമ്പതികളുടെ കഥപറഞ്ഞതിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു. സുരാരെ പോട്രിലെ അഭിനയത്തിന് തന്നെയാണ് നടൻ സൂര്യയും മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ