
'അവളെ കൈയിലെടുത്തപ്പോൾ എന്റെ ലോകം മാറി'; മകൾക്കായി കരുതിവയ്ക്കുന്ന അമൂല്യ സമ്മാനത്തെക്കുറിച്ച് ഭാമ
മകൾക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെ കുറിച്ചുമുള്ള കുറിപ്പ് പങ്കുവയ്ക്കുകയാണ് ഭാമ
മാർച്ച് 12നാണ് നടി ഭാമയുടെയും ഭർത്താവ് അരുണിന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. മകളുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഇതിവരെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാതിരുന്ന നടി ആദ്യമായി കുഞ്ഞ് വന്നതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് എഴുതിയിരിക്കുകയാണ്. മകൾക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെ കുറിച്ചുമുള്ള കുറിപ്പ് പങ്കുവയ്ക്കുകയാണ് ഭാമ.
“മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശപൂരിതമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,” ഭാമ കുറിക്കുന്നു. മകളുടെ കുഞ്ഞി കൈകളുടെയും കാലുകളുടെയും മാതൃകകൾ ചെയ്തു സൂക്ഷിക്കുകയാണ് ഭാമ. അവൾ വലുതാക്കുമ്പോൾ ഇവ തൊട്ടാസ്വദിക്കാമല്ലോ എന്നാണ് ഭാമ പറയുന്നത്.
മകൾ ജനിച്ച വിവരമോ കുഞ്ഞിന്റെ ചിത്രങ്ങളോ ഇതുവരെ ഭാമ ആരാധകരുമായി പങ്കുവച്ചിരുന്നില്ല. അതുകൊണ്ട് മകളുടെ ചിത്രം പങ്കുവയ്ക്കൂ എന്നാണ് പോസ്റ്റിന് കമന്റ് കുറിക്കുന്നവരിൽ ഏറെ പേരും ആവശ്യപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
'കഥകൾ മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കും'; സത്യൻ അന്തിക്കാടിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ജിസ്മ

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്


