നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ധീൻ ആണ് നായകൻ

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST

News Now

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിൽ നായികയായെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'. നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ധീൻ ആണ് നായകൻ. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

5-10 വയസ്സുള്ള നന്നായി സംസാരിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും. 20-35 വയസ്സുള്ള യുവതി യുവാക്കൾ. 21-25 വയസ്സുള്ള ദമ്പതികൾ. 45-65 വയസ്സുള്ള സ്ത്രീ പുരുഷന്മാർ. 47-50 വയസ്സുള്ള ദമ്പതികൾ. താത്പര്യമുള്ളവർ യഥാർത്ഥ ചർമ്മം വ്യക്തമാകുന്ന, എഡിറ്റ് ചെയ്യാത്ത ഒരു ഫോട്ടോ. ഒരു മിനിറ്റിൽ കൂടാത്ത സ്വയം പരിചയപ്പെടുത്തുന്ന ഒരു വിഡിയോ http://bonhomieproduction01@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം. എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലക്കാർക്കാണ് മുൻഗണന. 

ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും ആദിൽ തന്നെയാണ് നിർവ്വഹിക്കുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates