മെട്രോ യാത്രയ്ക്കിടെ സഹയാത്രികനെ മർദിച്ച് നടി, വൈറലായി വിഡിയോ
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ദൃശ്യങ്ങൾ

ബോളിവുഡ് നടി ബോബി ഡാർലിങ് യുവാവിനെ മർദിക്കുന്ന വിഡിയോ പുറത്ത്. ഡൽഹി മെട്രോയിലാണാണ് സംഭവമുണ്ടായത്. സഹയാത്രികനുമായി തർക്കത്തിൽ ഏർപ്പെടുന്നതും യുവാവിനെ മർദിക്കുന്നതുമാണ് വിഡിയോയിലുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ദൃശ്യങ്ങൾ.
കയ്യിൽ ഒരു കിറ്റുമായാണ് ബോബി ഡാർലിങ്ങിനെ വിഡിയോയിൽ കാണുന്നത്. യാത്രക്കാരനെ നടി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമാണ്. ഇവരുടെ തർക്കം മറ്റ് യാത്രക്കാർ കണ്ടു നിൽക്കുകയാണ്. ഇതു കണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇവരുടെ അടുത്തേക്ക് എത്തുന്നതും കാണാം. ഒരാഴ്ച മുൻപാണ് സംഭവം നടന്നത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ബോബി ഡാർലിങ് ഷോ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. സംഭവത്തില്‍ നടി പ്രതികരിച്ചിട്ടില്ല.
Kalesh b/w Bobby Darling and a Guy inside Delhi metro over little issue pic.twitter.com/M1H0LmyKu5
â Ghar Ke Kalesh (@gharkekalesh) October 5, 2023
ട്രാൻസ്‍ജെൻഡര്‍ നടിയാണ് ബോബി ഡാര്‍ലിങ്. അനില്‍ കപൂര്‍ നായകനായ ഹിറ്റ് ചിത്രം ടാലിന്റെ ഡ്രസ് ഡിസൈനറായിട്ടാണ് ആദ്യം പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ക്യാ കൂള്‍ ഹേ ഹം സിനിമയിലൂടെയാണ് ബോബി ഡാര്‍ലിങ് നടി എന്ന നിലയിലും പേരുകേട്ടത്. നാസര്‍, നവരസ, അപ്‍ന സപ്‍ന മണി മണി, സൂപ്പര്‍ മോഡല്‍, ഹസീ തോ ഫസീ, അപാര്‍ട്‍മെന്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

