ദി കേരള സ്‌റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലേക്കാണ് ദെവോലീനയുടേയും ഭര്‍ത്താവ് ഷന്‍വാസ് ഷേയ്ഖിന്റേയും പേര് വലിച്ചിഴയ്ക്കപ്പെട്ടത്

ദെവോലീനയും ഭര്‍ത്താവും/ ചിത്രം; ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 9:20 am IST

News Now

വിവാഹം ലവ് ജിഹാദെന്ന് ആരോപണം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി നടി ദെവോലീന ഭട്ടചാര്‍ജി. ദി കേരള സ്‌റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലേക്കാണ് ദെവോലീനയുടേയും ഭര്‍ത്താവ് ഷന്‍വാസ് ഷേയ്ഖിന്റേയും പേര് വലിച്ചിഴയ്ക്കപ്പെട്ടത്. എന്നാല്‍ തന്റെ ഭര്‍ത്താവ് യഥാര്‍ത്ഥ മുസ്ലീം ആണെന്നായിരുന്നു നടിയുടെ മറുപടി. 

കേരള സ്റ്റോറിയുടെ സൗജന്യ പ്രദര്‍ശനം ഹരിദ്വാറില്‍ നടത്തിയതിനെക്കുറിച്ച് സാധ്വി പ്രാചി ട്വീറ്റ് ചെയ്തിരുന്നു. അതിനു താഴെയാണ് ദെവോലീനയുടെ വിവാഹത്തെക്കുറിച്ച് കമന്റ് വന്നത്. അത് ശ്രദ്ധയില്‍പ്പെട്ടതോടെ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. 

'സിനിമ കാണാന്‍ എന്നെ ക്ഷണിക്കേണ്ട കാര്യമില്ല. ഞാനും ഭര്‍ത്താവും കൂടി സിനിമ കണ്ടതാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു. നിങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യന്‍ മുസ്ലീം എന്ന് കേട്ടിട്ടുണ്ടോ? തെറ്റായ കാര്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരില്‍ ഒരാളാണ് എന്റെ ഭര്‍ത്താവ്. ഞങ്ങള്‍ രണ്ടുപേരും ഇക്കാര്യത്തില്‍ ഒരേപോലെയാണ്.'- നടി കുറിച്ചു

നേരത്തെ സിനിമ കണ്ടതിനു പിന്നാലെ ദെവോലീന ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. സിനിമ കണ്ടതിനു ശേഷം പ്രണയം വേണ്ടെന്നുവച്ച യുവതിയെക്കുറിച്ചാണ് താരം പറഞ്ഞത്. എന്നാല്‍ എപ്പോഴും അങ്ങനെ ആയിരിക്കണം എന്നില്ല എന്നാണ് ദെവോലീന കുറിച്ചത്. തന്റെ ഭര്‍ത്താവ് മുസ്ലീം ആണെന്നും അദ്ദേഹം തനിക്കൊപ്പം ഇരുന്ന് സിനിമ കണ്ടെന്നും താരം പുറഞ്ഞു. ഈ സിനിമ അദ്ദേഹത്തിന്റെ മതത്തിന് എതിരാണെന്ന് തോന്നിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാ ഇന്ത്യക്കാരും ഇങ്ങനെയായിരിക്കണം എന്നും താരം കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates