'ട്രെയിനിലെ ചുംബനത്തിനു ശേഷമുള്ള ചിത്രം', പ്രൊപ്പോസൽ സെൽഫിയുമായി ദുർ​ഗാകൃഷ്ണ

അര്‍ജുന്‍ തന്നെ പ്രൊപ്പോസ് ചെയ്‍തതിന്‍റെ ഒരു ഓര്‍മ്മച്ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ദുർ​ഗയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ദുർ​ഗാകൃഷ്ണ ഭർത്താവ് അർജുനൊപ്പം/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:43 am IST

അടുത്തിടെയാണ് നടി ദുർ​ഗാ കൃഷ്ണയും യുവനിർമാതാവ് അർജുൻ രവീന്ദ്രനും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ പ്രണയം തുടങ്ങുന്നത് ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ്. അര്‍ജുന്‍ തന്നെ പ്രൊപ്പോസ് ചെയ്‍തതിന്‍റെ ഒരു ഓര്‍മ്മച്ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ദുർ​ഗയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

പ്രണയാഭ്യർത്ഥനയ്ക്കും ചുംബനത്തിനും ശേഷമുള്ളതാണ് ചിത്രം. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോ കൂടിയാണ് ഇത്. ട്രെയിന്‍ സെല്‍ഫി എന്ന ടാഗോടെയാണ് ദുര്‍ഗ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രൊപ്പോസലിനും ട്രെയിനിലെ ചുംബനത്തിനും ശേഷമുള്ള ചിത്രം. നോക്കൂ ഞാൻ നാണംകൊണ്ട് തുടുത്തിരിക്കുന്നത്. ഒന്നിച്ചുള്ള ആദ്യത്തെ സെൽഫി കൂടിയാണിത്- ദുർ​ഗാ കൃഷ്ണ കുറിച്ചു. 

നിരവധി ആരാധകരാണ് ദുർ​ഗയുടെ പ്രണയചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഏപ്രില്‍ നാലിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്‍റെയും റിസപ്‍ഷന്‍റെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പൃഥ്വിരാജിന്റെ നായികയായി വിമാനത്തിലൂചെ അരങ്ങേറ്റം കുറിച്ച ദുർ​ഗാ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now