പട്ടുപാവാടയിൽ 'കളർഫുൾ ജാസ്മിൻ'; എസ്തറിന്റെ കിടിൻ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ 

അരപ്പട്ടയൊഴികെ മറ്റ് ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല

ചിത്രം; ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

ഓണം വരവറിയിച്ച് കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് നടി എസ്തർ അനിൽ. ഡീപ്പ് പിങ്ക്-ഗ്രീൻ കോമ്പിനേഷനിലുള്ള പട്ടുപാവാട ധരിച്ചാണ് ഫോട്ടോഷൂട്ട്. "ദി കളർഫുൾ ജാസ്മിൻ" എന്ന് കുറിച്ചാണ് എസ്തർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

അരപ്പട്ടയൊഴികെ മറ്റ് ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. അഫ്ഷീൻ ഷാജഹാൻ ആണ് എസ്തറിന്റെ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. റോ മാങ്കോ പട്ടുപാവാടയാണ് താരം ധരിച്ചിരിക്കുന്നത്. ഹിലാൽ മൻസൂർ ആണ് ഫോട്ടോഗ്രാഫർ. 

Story image

ഏകദേശം 30 ഓളം സിനിമകളിൽ എസ്തർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ മകളായെത്തിയ കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധനേടിയത്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ നായികയായി അരങ്ങേറ്റം കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now