‌സാനന്ദ് ജോർജ് ഗ്രേസ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയത് വിനു വിജയ് ആണ്‌

ഗായത്രി സുരേഷ്/ചിത്രം : ഫേസ്ബുക്ക്
Last Updated :20 January 2024, 8:57 am IST

News Now

'എസ്‌കേപ്പ്' എന്ന സിനിമയിലൂടെ പിന്നണി ​ഗായികയാകാൻ ഒരുങ്ങി നടി ​ഗായത്രി സുരേഷ്. നവാ​ഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ​ഗായത്രി പാടുന്നത്. ‌അധികം വൈകാതെ ​ഗാനം പുറത്ത് വിടും.

‌സാനന്ദ് ജോർജ് ഗ്രേസ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയത് വിനു വിജയ് ആണ്‌. ഗായത്രിയെ കൂടാതെ ശ്രീവിദ്യ മുല്ലശേരി, അരുൺ കുമാർ സന്തോഷ്‌ കീഴാറ്റൂർ, നന്ദൻ ഉണ്ണി, വിനോദ് കോവൂർ, ഷാജു ശ്രീധർ, ദിനേശ് പണിക്കർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ് ആർ ബിഗ് സ്ക്രീൻ എൻറർടൈൻമെൻറ് ആണ് ചിത്രം നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates