
നടി ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു; കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു
ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്

ജയ്പുർ: പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30) വാഹനാപകടത്തിൽ മരിച്ചു. രാജസ്ഥാനിലെ ജയ്പുരിലുണ്ടായ വാഹനാപകടത്തിലാണ് ദാരുണാന്ത്യം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹർഷിലിന്റെ വാഹനം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ പ്രദേശ വാസികൾ ഓടിയെത്തി വാഹനം ഉയർത്തുകയും ഹർഷിലിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
WHAT TO READ NEXT

'മസ്തിഷ്ക മരണം' ഒടിടിയിലേക്ക്; എവിടെ കാണാം ?
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനം അമിത വേഗതയിലായിരുന്നോ അതോ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിച്ചതാണോ അപകടത്തിന് കാരണമായതെന്ന് എന്നതിൽ അന്വേഷണം തുടരുന്നു. ഹർഷിലിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അഭിനയരംഗത്തും മോഡലിങിലും സജീവമായിരുന്നു ഹർഷിൽ കാലിയ. ക്രൈം നെക്സ്റ്റ് ഡോർ വെബ് സീരീസിലും നിരവധി രാജസ്ഥാനി ഗാനങ്ങളിലും പ്രധാന വേഷത്തിലെത്തിയിരുന്നു. ഒരു വാർത്താ ചാനലിൽ ആങ്കറായും പ്രവർത്തിച്ചിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Rajasthan based actress Harshil Kalia has reportedly been killed in a car accident in Jaipur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

