
യാത്രയ്ക്കിടെ വാഹനം കത്തിയമർന്നു; 13 പേർക്ക് അത്ഭുതകരമായ രക്ഷപ്പെടൽ; ഒഴിവായത് വൻ ദുരന്തം|VIDEO
പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോയെടുക്കാൻ നിർത്തിയപ്പോൾ ബോണറ്റിൽ നിന്ന് പുക
തൊടുപുഴ: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ വാഹനം തീപിടിച്ച് പൂർണ്ണമായും കത്തിയമർന്നു. യാത്രക്കാരുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലും ജാഗ്രതയും മൂലം കുന്നംകുളം സ്വദേശികളായ 12 വിനോദസഞ്ചാരികളും ഡ്രൈവറും പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.10-ഓടെ കാഞ്ഞാർ–ഇലവീഴാപൂഞ്ചിറ റൂട്ടിൽ പഴുത്തേടം വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു അപകടം.
ഫോട്ടോയെടുക്കാൻ നിർത്തിയപ്പോൾ പുക കണ്ടു; പിന്നാലെ തീഗോളം
തൃശ്ശൂർ കുന്നംകുളത്തുനിന്ന് എത്തിയ സംഘം സഞ്ചരിച്ചിരുന്ന 17 സീറ്റുള്ള വിനോദസഞ്ചാര വാഹനത്തിനാണ് തീപിടിച്ചത്. പഴുത്തേടം വെള്ളച്ചാട്ടത്തിന്റെ ഭംഗി കണ്ട് ഫോട്ടോയെടുക്കുന്നതിനായി ഡ്രൈവർ വാഹനം വഴിയരികിലേക്ക് ഒതുക്കി നിർത്തുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ മുൻവശത്തെ ബോണറ്റിൽ നിന്ന് അസ്വാഭാവികമായി കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു.
അപകടസാധ്യത മുൻകൂട്ടി കണ്ട ഡ്രൈവറും യാത്രികരും ഉടൻതന്നെ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ലഗേജുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തുടങ്ങി. എന്നാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും വാഹനം പൂർണ്ണമായും അഗ്നിക്കിരയാവുകയും ചെയ്തു. യാത്രക്കാർ അല്പം പോലും അമാന്തിക്കാതെ പുറത്തിറങ്ങിയതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
തീയണച്ച് ഫയർഫോഴ്സ്
തീ ആളിക്കത്തുന്നത് കണ്ട് വിവരമറിഞ്ഞ് മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാ സേനയും കാഞ്ഞാർ പൊലീസും മിനിറ്റുകൾക്കകം സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം വെള്ളം ചീറ്റി തീ അണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
A major tragedy was averted on Thursday morning when a tourist vehicle carrying 12 travelers completely burned down near Pazhuthedam waterfall along the Kanjar–Ilaveezhapoonchira route.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'ഓപ്പറേഷൻ കണ്ണൂർ മഖ്ന' വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു|VIDEO

'മദ്യപിച്ചിട്ടുണ്ടോ?, അശ്വന്ത് കോക്കിന്റെ മറുപടി 'ദിസ് ഈസ് കേരളാ പൊലീസ്'...; മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജാമ്യം - Video

