
News Now
'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

ഹാരിപോട്ടർ സീരീസ് സിനിമകളിലൂടെയും പീക്കി ബ്ലൈൻഡർ വെബ് സീരീസിലൂടെയും ശ്രദ്ധേയയായ ഹോളിവുഡ് നടി ഹെലൻ മക്റോറി അന്തരിച്ചു. 52 വയസായിരുന്നു. ഭർത്താവ് ഡാമിയൻ ലൂയിസാണ് ട്വിറ്ററിലൂടെ ഹെലൻറെ വിയോഗവാർത്ത പുറത്തുവിട്ടത്.
കാൻസർ ബാധിതയായിരുന്ന ഹെലന്റെ മരണം വീട്ടിൽ വച്ചായിരുന്നു. ഈ വാർത്ത അറിയിക്കുമ്പോൾ ഞാൻ ഹൃദയം തകർന്നിരിക്കുകയാണ്. ക്യാൻസറിനോട് ജേതാവിനെപ്പോലെ പോരാടി, സുന്ദരിയും ശക്തയുമായ ഹെലൻ മാക്രോണി സ്വവസതിയിൽ വച്ച് സമാധാനമായി മരണത്തിന് കീഴടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും അടുത്തുണ്ടായിരുന്നു. അവൾ ജീവിച്ചതുപോലെതന്നെ മരിച്ചു. ഭയമില്ലാതെ, ഡാമിയൻ ട്വിറ്ററിൽ കുറിച്ചു.
ക്യാൻസർ ബാധിതയായി ചികിൽസയിൽ കഴിയുമ്പോഴാണ് ഹെലൻ പീക്കി ബ്ലൈൻഡേഴ്സിൽ അടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്തത്. ഇതിൽ 'പോളി' എന്ന വേഷമാണ് നടി ചെയ്തത്. സ്കൈ ഫാൾ, ഹ്യൂഗോ, ക്വീൻ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
â Damian Lewis (@lewis_damian) April 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



