ഇനി പറക്കാന്‍ നടി കൃതിക പ്രദീപ്: വിസ്താരയുടെ ക്യാബിന്‍ ക്രൂവില്‍ 

‘മോഹൻലാൽ’  എന്ന ചിത്രത്തിൽ മഞ്ജു വാര്യറിന്റെ കൗമാരകാലം അഭിനയിച്ചതോടെ മലയാളികളുടെ പ്രിയങ്കരിയായി

കൃതിക പ്രദീപ്/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:25 am IST
Edited by :migrator

ബാലതാരമായാണ് നടി കൃതിക പ്രദീപ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ‘മോഹൻലാൽ’  എന്ന ചിത്രത്തിൽ മഞ്ജു വാര്യറിന്റെ കൗമാരകാലം അഭിനയിച്ചതോടെ മലയാളികളുടെ പ്രിയങ്കരിയായി. ഇപ്പോൾ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് താരം. വിസ്താര എയർലൈൻസിൽ ക്യാബിൻ ക്രൂ ആയി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് കൃതിക. 

Story image

ഓദ്യോ​ഗി‍കമായി വിസ്താരയുടെ ക്യാബിൻ ക്രൂ ആയെന്ന അടിക്കുറിപ്പിലാണ് താരം ​ഗ്രാജുവേഷൻ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. വിസ്താരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് കൃതികയ്ക്ക് ആശംസകളുമായി എത്തുന്നത്. 

‘വില്ലാളിവീരൻ’ എന്ന സിനിമയിൽ ബാലതാരമായാണ് കൃതിക എത്തിയത്. തുടർന്നാണ് മോഹൻലാൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.  ആദി, കൂദാശ, പത്താം വളവ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൈക്കോളജി പഠനം പൂർത്തിയാക്കിയ താരം മോഡലിങ്ങിലും കൈവച്ചിട്ടുണ്ട്. എംടിയുടെ കഥകളെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃതികയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now