
News Now
സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

ബോളിവുഡ് നടി മന്ദിര ബേദിയും ഭര്ത്താവും സംവിധായകനുമായ രാജ് കൗശാലും നാലു വയസുകാരി പെണ്കുട്ടിയെ ദത്തെടുത്തു. മന്ദിര തന്നെയാണ് സന്തോഷവാര്ത്ത ആരാധകരുമായി പങ്കുവെച്ചത്. താര ബേദി കൗശാല് എന്ന് പേരിട്ട കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രവും മന്ദിര പങ്കുവെച്ചിട്ടുണ്ട്.
മനോഹരമായ വരികളിലൂടെയാണ് താരയുടെ വരവിനെ താരം വര്ണിച്ചത്. അവള് ഞങ്ങളിലേക്ക് വന്നു, മുകളില് നിന്നുള്ള അനുഗ്രഹം പോലെ. ഞങ്ങളുടെ കുഞ്ഞ് പെണ്കുട്ടി, താര. നാല് വയസുകാരി. നക്ഷത്രം പോലെയാണ് അവളുടെ കണ്ണുകള് തിളങ്ങുന്നത്. വീറിന് സഹോദരിയായി. കൈകള് തുറന്ന് സ്നേഹം നിറച്ച് ഞങ്ങള് അവളെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. നന്ദിയോടെ, അനുഗ്രഹത്തോടെ- ചിത്രം പങ്കുവെച്ച് മന്ദിര കുറിച്ചു.
ഈവര്ഷം ജൂലൈ 28നാണ് മകള് കുടുംബത്തോടൊപ്പം ചേര്ന്നത് എന്നും മന്ദിര പറയുന്നുണ്ട്. താരങ്ങള് ഉള്പ്പടെ നിരവധി പേരാണ് മന്ദിരയ്ക്കും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. കൗശാലും മകള്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. അവസാനം കുടുംബം പൂര്ണമായി എന്ന അടിക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. 199 ഫെബ്രുവരി 14നാണ് മന്ദിരയും കൗശാലും വിവാഹിതരാകുന്നത്. ഒന്പത് വയസുകാരനായ വീര് ആണ് ഇവരുടെ മൂത്ത മകന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കിഫ്ബിയെ ദുര്ബലപ്പെടുത്തുന്നത് കേരളത്തെ കാല്നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്
