വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി സെന്‍ട്രല്‍ പാര്‍ക്കില്‍ ഒത്തുകൂടാനാണ് സിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്

'Lehra Do Tiranga' rally
'Lehra Do Tiranga' rally in Delhi and Mumbai today; police grant permission to CJP
Last Updated :16 October 2026, 7:38 am IST

News Now

ന്യൂഡല്‍ഹി/ മുംബൈ: പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിജെപി ഇന്ന് ഡല്‍ഹിയിലും മുംബൈയിലും 'ലഹ്റ ദോ തിരംഗ' റാലി സംഘടിപ്പിക്കും. സിജെപി പ്രതിഷേധം വിലക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെ 11 പേര്‍ക്ക് പ്രതിഷേധിക്കാന്‍ അനുമതി നല്‍കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി സെന്‍ട്രല്‍ പാര്‍ക്കില്‍ ഒത്തുകൂടാനാണ് സിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ കൊണാട് പ്ലേസില്‍ സംഘംചേരല്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

മാര്‍ച്ചിന് മുന്നോടിയായി, കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്ക് ഇന്നും നാളെയും അടച്ചിടുമെന്ന് ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അറിയിച്ചു. പ്രകടനത്തില്‍ പങ്കെടുക്കരുതെന്ന് ഡല്‍ഹി പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പാര്‍ക്കിലേക്ക് അനധികൃതമായി ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്ന് എന്‍ഡിഎംസി അധികൃതര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. സിജെപി മാര്‍ച്ചിന് ആം ആദ്മി പാര്‍ട്ടി (എഎപി) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ ആസാദ് മൈതാനത്ത് 'ലഹ്റ ദോ തിരംഗ' റാലി സംഘടിപ്പിക്കുന്നതിനായി സിജെപിക്ക് മുംബൈ പൊലീസ് വ്യാഴാഴ്ച രാത്രിയാണ് അനുമതി നല്‍കിയത്. ആസാദ് മൈതാനത്ത് മാത്രമായിരിക്കും പ്രതിഷേധം നടക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിസിപി മനീഷ് കല്‍വാനിയ അറിയിച്ചു. പ്രക്ഷോഭങ്ങള്‍ക്കായി ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ട ഇടമാണ് ആസാദ് മൈതാനം എന്നതിനാലാണ് റാലിക്ക് അനുമതി നല്‍കിയതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ അതിക്രമിച്ചുകയറി മുദ്രാവാക്യം വിളിച്ചതിന് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ബുധനാഴ്ച അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജന്തര്‍മന്തറിന് പ്രതിഷേധ വേദിയെന്ന പദവി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ച് തൊട്ടടുത്ത ദിവസമാണ് അറസ്റ്റുകള്‍ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മുംബൈയിലും പ്രതിഷേധ റാലികള്‍ക്ക് വേഗമേറുന്നത്.

Summary

'Lehra Do Tiranga' rally in Delhi and Mumbai today; police grant permission to CJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates