
പുലർച്ചെ അഞ്ച് മണിക്ക് ബൈക്കിലെത്തും; ആലുവ മണപ്പുറത്ത് കുതിര സവാരി പഠിച്ച് മഞ്ജു വാര്യർ
ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്.

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി പഠനം നടത്തി നടി മഞ്ജു വാര്യർ. ഒരു മാസത്തോളം നീണ്ട പരിശീലനമായിരുന്നു നടത്തിയത്. ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോര്‍ജ് ഡയസാണ് മഞ്ജുവിന് കുതിര സവാരിയിൽ പരിശീലനം നൽകിയത്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകൻ ജോർജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളില്‍ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.
മണപ്പുറത്ത് തിരക്കാകുന്നതിന് മുൻപ് നടി പഠനം കഴിഞ്ഞ് മടങ്ങും. എറണാകുളത്തെ ഫ്ലാറ്റില്‍ നിന്നുമാണ് ആലുവയില്‍ നടി എത്തിയിരുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കില്‍ എത്തുന്ന മഞ്ജുവിനെ അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. പരിശീലന ശേഷം ഓൾഡ് ദേശം റോഡിലെ കടകളിലെത്തിയായിരുന്നു ഭക്ഷണം.
ചലച്ചിത്രതാരങ്ങളായ സണ്ണി വെയിൻ, സിജു വിൽസൺ, നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം കുതിരസവാരി പഠിക്കാൻ മണപ്പുറത്ത് എത്തിയിരുന്നു. ആലുവ സ്വദേശി കൂടിയായ സിജു വിൽസൺ മുഖാന്തരമാണ് മഞ്ജു കുതിര സവാരി പഠനത്തിന് ജോർജിനെ സമീപിച്ചത്. അഭിനയത്തിനും നൃത്തത്തിനുമൊപ്പം ബൈക്ക് റൈഡിങും ഇഷ്ടപ്പെടുന്ന മഞ്ജു കുതിര സവാരിയിലും തിളങ്ങുമെന്നാണ് ആരാധകർ പറയുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Actress Manju Warrier trained in horse riding.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും'; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ

'മഞ്ജു എന്റെ അഭിമാനം'; ധീരവും പക്വതയുള്ളതുമായിരിക്കും അവളുടെ തീരുമാനങ്ങള്‍; സഹോദരിയെക്കുറിച്ച് മധു വാര്യര്‍ പറഞ്ഞത്


