
മഞ്ജു വാര്യരെയും കീർത്തിയെയും വെല്ലുവിളിച്ച് മീന; ഇത് ഗ്രീൻ ഇന്ത്യ ചാലഞ്ച്
മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകൾ നട്ടത്
താരങ്ങൾ വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ചലഞ്ച് തന്നെയായിരുന്നു. ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത് സിനിമാതാരങ്ങളടക്കം നിരവധിപ്പേരാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത് മറ്റാരുമല്ല മലയാളികളുടെ പ്രിയങ്കരിയായ നായിക മീനയാണ്. വൃക്ഷ തൈ നടുന്നതിന്റെ ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകൾ നട്ടത്. തൈകൾ നടുക മാത്രമല്ല ചലഞ്ച് ശൃംഖല തുടരാനായി ചിലരെ നോമിനേറ്റ് ചെയ്തിട്ടുമുണ്ട് മീന. നടി മഞ്ജു വാര്യർ, കീർത്തി സുരേഷ്, വെങ്കടേഷ് ദഗുബാട്ടി, കിച്ചാ സുദീപ് എന്നിവരെയാണ് മീന വെല്ലുവിളിച്ചിരിക്കുന്നത്.
ഇന്ത്യയെ പച്ചപ്പിൽ പുതപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടുവച്ച് രാജ്യസഭാംഗമായ സന്തോഷ് കുമാർ എംപിയാണ് ഗ്രീൻ ഇന്ത്യ ചാലഞ്ചിനു തുടക്കം കുറിച്ചത്. പ്രഭാസ്, രാം ചരൺ, മഹേഷ് ബാബു, വിജയ്, അനുപമ പരമേശ്വരൻ, അമല, നാഗാർജുന, സാമന്ത എന്നിങ്ങനെ നീളുന്നതാണ് ചലഞ്ചിൽ ഇതിനോടകം പങ്കെടുത്ത താരങ്ങളുടെ നിര.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Related News


ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ
