
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

നടി മീര നന്ദൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ശ്രീജുവാണ് വരൻ. 'ഫോർ ലൈഫ്' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. ശേഷം ഇരുവരുടേയും കുടുംബങ്ങൾ പരസ്പരം സംസാരിച്ചു ബന്ധം ഉറപ്പിച്ചു. തുടർന്ന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു എന്നാണ് ഫോട്ടോഗ്രഫി കമ്പനി ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഇൻസ്റ്റഗ്രാം പേജിൽ പറയുന്നത്.
ചടങ്ങിൽ ആൻ അഗസ്റ്റിൻ, കാവ്യ മാധവൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിൽ ചുവടുവെക്കുന്നത്. നിലവില് ദുബായില് നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന് ഗോള്ഡ് 101.3 എഫ്എമ്മില് ആര്ജെയാണ്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



