'അഭിമാനിക്കുന്നു', ട്രോളുകൾക്ക് ഒറ്റവാക്കിൽ നവ്യയുടെ മറുപടി

പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നവ്യാ നായർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടി നവ്യാ നായർ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:19 am IST

നടി നവ്യാ നായർ ബിജെപി സംഘടിപ്പിച്ച 'യുവം 2023' പരിപാടിയിൽ പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. നിരവധി ട്രോളുകളും പഴയ അഭിമുഖങ്ങളുമെല്ലാം കുത്തിപ്പൊക്കി താരത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്.

ഇതിനെല്ലാം  'അഭിമാനിക്കുന്നു' എന്ന ഒറ്റവാക്കിൽ ഉത്തരം പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ ഇൻസ്റ്റാ​ഗ്രാം പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം നിലപാട് വ്യത്യമാക്കിയത്. ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് താരം കുറിച്ചു. 

പരിപാടിയിൽ നവ്യ നൃത്തം അവതരിപ്പിച്ചതും മോദിക്കൊപ്പം ചിത്രങ്ങളെടുത്തതും വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നിരവധി ട്രോളുകളും താരത്തിനെതിരെ സമൂ​ഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ്  ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോൺക്ലേവിൽ നവ്യ നായർക്കൊപ്പം ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി, നടൻ ഉണ്ണി മുകുന്ദൻ, നടനും ഗായകനുമായ വിജയ് യേശുദാസ്, നടി അപർണ ബാലമുരളി, ഗായകൻ ഹരിശങ്കർ തുടങ്ങിയവരുമെത്തിയിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുന്നതിനു മുന്നോടിയായിരുന്നു നവ്യ നായരുടെ നൃത്തം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now