
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

തെലുങ്ക് നടി നിഹാരിക കോനിഡേല വിവാഹിതയായി. ചൈതന്യ ജെവിയാണ് വരന്. ഉദയ്പൂറിലെ ഉമൈദ് ഭവന് പാലസില് ബുധനാഴ്ച രാത്രിയായിരുന്നു വിവാഹം. തെന്നിന്ത്യയിലെ സൂപ്പര്താരങ്ങളെല്ലാം പങ്കെടുത്ത വിവാഹം വന് ആഘോഷമായിരുന്നു.

ഗോള്ഡന് സാരിയില് അതിസുന്ദരിയായിരുന്നു നിഹാരിക. ബ്രൗണ്, ഗോള്ഡ് ഷര്വാണിയായിരുന്നു ചൈതന്യയുടെ വേഷം. വിവാഹത്തിൽ നിഹാരികയുടെ ബന്ധുക്കളായ ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ, സായ് ധരം തേജ്, ശ്രീജാ കല്യാൺ തുടങ്ങിയവർ പങ്കെടുത്തു.



നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. മകളുടെ വിവാഹ നാളിൽ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഒരു കാലഘട്ടത്തിന്റെ അന്ത്യം പോലെയാണ് തോന്നുന്നതെന്നാണ് അദ്ദേഹം കുറിച്ചത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസ അറിയിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തെലുങ്ക് ടെലിവിഷൻ ചാനലിൽ അവതാരകയായാണ് നിഹാരിക കരിയർ തുടങ്ങുന്നത്. ഒക മനസു ആണ് തെലുങ്കിലെ ആദ്യ ചിത്രം. ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം, സൈറാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
