കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു

നടി നിഖില പിതാവിനൊപ്പം ( ഫയല്‍ ചിത്രം )
Last Updated :20 January 2024, 8:33 am IST

News Now

കണ്ണൂർ : സിനിമാ താരം നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിൽ ഉദ്യോ​ഗസ്ഥനായിരുന്നു.

സിപിഐഎംഎൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലക്കോട് രയരോം യുപി സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃച്ചംബരം എൻ.എസ്.എസ് ശ്മശാനത്തില്‍ നടക്കും. കലാമണ്ഡലം വിമലാ ദേവി (ചിലങ്ക കലാക്ഷേത്ര തളിപ്പറമ്പ്) ആണ് ഭാര്യ. മക്കൾ: അഖില, നിഖില വിമൽ (സിനിമാ താരം).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates