ഹൗസ്ബോട്ടിൽ ‌ലെമൺ തീമിലാണ് ബേബി ഷവർ ഒരുക്കിയത്

പേളിയും അനിയത്തി റേച്ചലും/ ചിത്രം : ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:02 am IST

News Now

ആരാധകർ ഏറെയുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം ഞൊടിയിടയിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ അനിയത്തി റേച്ചൽ മാണിക്ക് പേളി ഒരുക്കിയ ബേബി ഷവർ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

ഹൗസ്ബോട്ടിൽ ‌ലെമൺ തീമിലാണ് ബേബി ഷവർ ഒരുക്കിയത്. മഞ്ഞ നിറത്തിലെ വസ്ത്രങ്ങളാണ് പേളിയും റേച്ചലും സുഹൃത്തുക്കളും ധരിച്ചിരുന്നത്. ലെമൺ തീമിൽ തന്നെയാണ് കേക്കും മറ്റ് അലങ്കാരങ്ങളും ചെയ്തത്. 

Story image

"ഇതിലും മികച്ചതൊന്നും എനിക്ക് ചോദിക്കാനില്ല, കേക്കിന്റെ മുകളിലെ ചെറി പോലെ ഗർഭകാലത്തെ കൂടുതൽ ആനന്ദകരമാക്കുന്നതായിരുന്നു ഈ ബേബി ഷവർ. എനിക്കായി ഈ ദിവസം ഇത്ര പെർഫെക്ട് ആക്കിയ നീ വളരെ സ്പെഷ്യലാണ്, ഇതിലും നല്ല ഒരു സഹോദരിയെ ലഭിക്കാനില്ല. ഈ സണ്ണി തീം എല്ലാവരെയും ഏറെ സന്തോഷിപ്പിച്ചു. കുട്ടിക്കാലത്ത് നമ്മൾ എപ്പോഴും വഴക്കിടുമായിരുന്നു... പക്ഷെ ഇപ്പോൾ ഇതുപോലൊരു സഹോദരി എന്റെ ഏറ്റവും വലിയ ശക്തിയാണ്", പേളിയോടായി റേച്ചൽ കുറിച്ച വാക്കുകൾ ഇങ്ങനെ. "വാവച്ചി നീയാണ് ഏറ്റവും സുന്ദരിയായ മോം ടു ബി" എന്ന് പേളിയും കുറിച്ചു. 

Story image

പേളിയുടെ ബേബി ഷവറിനിടെ അനിയത്തിക്കൊപ്പം എടുത്ത ഒരു ചിത്രം വീണ്ടും സൃഷ്‌ടിക്കാനും ഇരുവരും മറന്നില്ല. അന്ന് നിറവയറുമായി നിന്ന പേളിയുടെ വയറിൽ ചെവിയോർത്തിരിക്കുന്ന റേച്ചലാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇന്ന് ഇതേ പോലെ റേച്ചലിന്റെ നിറവയറിൽ തല ചേർത്തിരിക്കുന്നത് പേളിയാണ്. 

Story image
Story image
Story image

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates