'ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യ ചിത്രം'; കുഞ്ഞിനൊപ്പമുള്ള സുന്ദരനിമിഷം പങ്കുവച്ച് പേളി 

ഒന്നിച്ചുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് പേളി

പേളി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം
Last Updated :20 January 2024, 8:42 am IST

മകള്‍ പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. ഇന്നലെ രാത്രിയാണ് പേളിക്കും നടന്‍ ശ്രീനിഷ് അരവിന്ദിനും കുഞ്ഞ് പിറന്നത്. ജീവിതത്തിലേക്ക് കുഞ്ഞു മാലാഖ എത്തിയ സന്തോഷവാര്‍ത്ത ശ്രീനിഷ് രാത്രിതന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒന്നിച്ചുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് പേളി. 

'പെണ്‍കുഞ്ഞാണ്... ഈ സുന്ദരനിമിഷം നിങ്ങളെല്ലാവരുമായി പങ്കുവയ്ക്കണം എന്ന് തോന്നി. ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ ചിത്രം. ഞങ്ങള്‍ രണ്ടുപേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. അച്ഛന്‍ ശ്രീനിഷ് കുറച്ച് ക്ഷീണിച്ച് ഉറക്കച്ചടവില്‍ ഇരിക്കുകയാണ്. കുഞ്ഞിന്റെ ഫോട്ടോ ഇടണ്ടെന്ന് എല്ലാവരും എന്നോട് പറഞ്ഞു, പക്ഷെ എന്റെ കുടുംബമായ നിങ്ങളെല്ലാവരുമായി ഈ ചിത്രം പങ്കുവയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', പേളി കുറിച്ചു. 

'ദൈവം അയച്ച സമ്മാനത്തെക്കുറിച്ച് വളരെ സന്തോഷത്തോടെ നിങ്ങളോട് പങ്കുവയ്ക്കുന്നു. പെണ്‍കുഞ്ഞാണ്. എന്റെ വലിയ വാവയും കുഞ്ഞു വാവയും സുഖമായിരിക്കുന്നു. പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി.' നേരത്തെ മകള്‍ പിറന്ന വാര്‍ത്ത ശ്രീനിഷ് പങ്കുവച്ചതിങ്ങനെ. നിരവധി താരങ്ങളും ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിക്കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now