
നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ
അംബികയ്ക്കും സഹോദരന് മല്ലികാര്‍ജുന കുഞ്ചന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് രാധ പരാതി നല്‍കിയിട്ടുള്ളത്

ചെന്നൈ: നടി അംബികയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. സഹോദരിയും നടിയുമായ രാധയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കിയത്. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധ പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നത്.
അംബികയ്ക്കും സഹോദരന് മല്ലികാര്‍ജുന കുഞ്ചന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് രാധ പരാതി നല്‍കിയിട്ടുള്ളത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകള്‍ അനുമതി ഇല്ലാതെ ഇവര്‍ കൈക്കലാക്കി. അങ്ങനെ 11 ലക്ഷം മുതല്‍ 27 ലക്ഷം വരെയുള്ള 5 ചെക്കുകളിലായി 46 കോടി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.
താന്‍ ചെന്നൈയില്‍ ഇല്ലാതിരുന്ന സമയത്താണ് ചെക്കുകള്‍ അവര്‍ കൈക്കലാക്കിയത്. 'ARS ഗാര്ഡന് സ്റ്റുഡിയോ' എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസ്സിനായി ഒരു IDBI ബാങ്ക് കറന്റ് അക്കൗണ്ട് ഉപയോഗിച്ചിരുന്നു. ശമ്പളം, യൂട്ടിലിറ്റി ബില്ലുകള്‍, നികുതികള്‍, ഗാര്ഡന് പരിപാലനം തുടങ്ങിയ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു.
പിന്നീട് 2025 ജനുവരിയില്‍ ബിസിനസ്സിന്റെ പേര് 'RR ഗാര്‍ഡന്‍സ്' എന്നാക്കി മാറ്റിയപ്പോള്‍ പുതിയ ചെക്ക് ബുക്ക് ലഭിച്ചു. ഇതോടെ പഴയത് ഉപയോഗിക്കുന്നത് നിര്‍ത്തി. പഴയ ചെക്ക് ബുക്കിനെക്കുറിച്ച് പിന്നീട് മറന്നുപോയി. പഴയ ചെക്കുകളില്‍ അഞ്ചെണ്ണം അംബികയുടെ പേരില്‍ പണമാക്കുന്നതിനായി ഹാജരാക്കിയെന്ന് അറിയിച്ചുകൊണ്ട് സെപ്റ്റംബര്‍ 17-ന് ബാങ്കില്‍ നിന്ന് സന്ദേശം ലഭിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നും രാധ പരാതിയില്‍ പറയുന്നു.

copy of Radha's complaint
സഹോദരനായ മല്ലികാര്‍ജുനാണ് ചെക്കുകള്‍ പൂരിപ്പിച്ച് നല്‍കിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട്ടില്‍ നിന്നും കൈക്കലാക്കിയ ചെക്ക്, സഹോദരനും അംബികയും ചേര്‍ന്ന് നിയമവിരുദ്ധമായി ഉപയോഗിച്ചു. തനിക്ക് അവകാശപ്പെട്ട സ്വത്ത് സംബന്ധമായ രേഖകള്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് അംബികയും മല്ലികാര്‍ജുനനും തന്നെ തടയുന്നതായും രാധ പരാതിയില്‍ പറയുന്നു.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Actress Radha files complaint against sister Ambika
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ലക്ഷ്മിപ്രിയയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

'5000 കോടിയുടെ സ്വത്തുണ്ട്, പിന്നെ എന്റെ സ്വത്ത് എന്തിനാണ് അവൾക്ക് ? കള്ളി എന്ന് വിളിച്ചത് എനിക്ക് സഹിക്കാനാകില്ല'; പൊട്ടിക്കരഞ്ഞ് അംബിക



