സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് നടി അറിയിച്ചു

രാകുല്‍ പ്രീത്/ഫയൽ ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

നടി രാകുല്‍ പ്രീത് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് നടി അറിയിച്ചു. 

ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ശരിയായി വിശ്രമിച്ച് ഉടന്‍ ഷൂട്ടിങ്ങിന് മടങ്ങിയെത്തുമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രാകുല്‍ കുറിച്ചു. താന്നെ നേരില്‍ കണ്ടവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. 

മെയ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു നടി. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നുണ്ട്. സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ രാകുല്‍ നേരത്തെ പങ്കുവച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates