ദേവനൊപ്പമുള്ള ചിത്രം പങ്കുവച്ച് രവീണ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്

raveena ravi
രവീണയും ദേവനും, രവീണ അമ്മ ശ്രീജ രവിക്കൊപ്പംSource by : ഇന്‍സ്റ്റഗ്രാം
Last Updated :31 October 2024, 6:23 pm IST

News Now

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീണ രവി വിവാഹിതയാകുന്നു. വാലാട്ടി സിനിമയുടെ സംവിധായകൻ ​ദേവൻ ജയകുമാറാണ് വരൻ. ദേവനൊപ്പമുള്ള ചിത്രം പങ്കുവച്ച് രവീണ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.

നിമിഷനേരം കൊണ്ട് എല്ലാം അപ്രത്യക്ഷമാകുന്ന ഈ ലോകത്ത് ഞങ്ങള്‍ നിലനില്‍ക്കുന്ന ഒന്ന് കണ്ടെത്തി. ഒന്നിച്ച് ഞങ്ങള്‍ ഞങ്ങളുടെ കഥ എഴുതുകയാണ്. - എന്ന അടിക്കുറിപ്പിലാണ് രവീണ മിറര്‍ സെല്‍ഫി പങ്കുവച്ചത്. പിന്നാലെ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് മറ്റൊരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.

ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റേയും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടേയും മകളാണ് രവീണ രവി. മാതാപിതാക്കളെ പോലെ ഡബ്ബിങ്ങിലൂടെയായിരുന്നു രവീണയുടേയും അരങ്ങേറ്റം. 2013ൽ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് രംഗത്ത് സജീവമായി. ഭാസ്ക്കർ ദ് റാസ്ക്കൽ, ലൗ ആക്‌ഷൻ ഡ്രാമ എന്നീ സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം പകർന്നതുൾപ്പെടെ മുപ്പതിലധികം മലയാള ചിത്രങ്ങളിൽ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്. മാമന്നനിലെ ഫഹദ് ഫാസിലിന്റെ ഭാര്യയായി എത്തി രവീണ ശ്രദ്ധേയയാവുകയായിരുന്നു.

സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും (ജയകുമാർ) ശ്രീകലയുടെയും മകനാണ് ദേവൻ. 2011ൽ ഒരു പരസ്യ ചിത്രത്തിൽ സംവിധായകൻ വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായിട്ടാണ് ദേവൻ കലാരംഗത്ത് തുടക്കംകുറിച്ചത്. അതിനുശേഷം ഹലോ നമസ്തേ എന്ന സിനിമയിൽ ക്രിയേറ്റീവ് ഡയറക്റ്ററായി സിനിമാ രംഗത്തേയ്ക്ക്. ‘വാലാട്ടി’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates