
News Now
മതയാഥാസ്ഥിതികരെ പ്രകോപിപ്പിക്കുന്നത് ഇസ്ലാമിന്റെ സ്നേഹദര്ശനം
ഗുജറാത്തിൽ ഗർബയും ദാണ്ഡിയയും, പശ്ചിമബംഗാളിൽ ദുർഗാപൂജ; അറിയാം ഇന്ത്യയിലുടനീളമുള്ള നവരാത്രി ആഘോഷങ്ങളും ആചാരങ്ങളും

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി തീപിടിച്ചു; കണ്ടുനിന്നവരെ ഭയപ്പെടുത്തി റെയിൽവേയുടെ മോക് ഡ്രിൽ|VIDEO

'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന റെബ മോണിക്ക ജോൺ വിവാഹിതയാവുന്നു. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. റെബയുടെ പിറന്നാൾ ദിനത്തിൽ ഇരുവരും വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. വിവാഹത്തിന് റെബ സമ്മതം മൂളിയെന്നു ജോയ്മോൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും കാണുന്നത്. ഒന്നിച്ചുള്ള പിറന്നാൾ ആഘോഷത്തിനിടെ ഇരുവരും വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. ഇത് വളരെ യാദൃശ്ചികമായിരുന്നു എന്നാണ് ജോയ്മോൻ പറയുന്നത്.
അങ്ങനെ ഞങ്ങൾ യെസ് പറഞ്ഞു. സംഭവിച്ചത് ഓർക്കുമ്പോള് വിചിത്രമായി തോന്നുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തിൽ നീണ്ട ആറുമാസത്തിനു ശേഷമാണ് ദുബായിയിൽ വച്ച് ഞങ്ങൾ വീണ്ടും കാണുന്നത്. ഒരു രാത്രിയിൽ രണ്ടുപേരും ഒരുപോലെ പ്രപ്പോസ് ചെയ്യാനുള്ള സാധ്യത എത്രത്തോളമായിരിക്കും? എന്റെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ യാദൃശ്ചികത, അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി... ഈ ഓർമകൾ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നത്?! ഒരുപാട് ഇഷ്ടം റെബാ.... ജന്മദിനാശംസകൾ!" - എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
മോതിരവുമായി മുട്ടു കുത്തി നിന്ന് ഇരുവരും വിവാഹഭ്യർത്ഥന നടത്തുന്നതിന്റെ ചിത്രങ്ങളുമുണ്ട്. തന്റെ കാമുകനെ നേരത്തെ തന്നെ റെബ ആരാധകർക്ക് മുന്നിൽ കാണിച്ചിരുന്നു. ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ നായികയായി എത്തിയ വിജയ് ചിത്രം ബിഗിലിൽ ഉൾപ്പടെ അഭിനയിച്ചു. ടൊവീനോ നായകനായ ഫോറെൻസിക്കിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിഷ്ണു വിശാൽ ചിത്രം എഫ്ഐആർ ആണ് നടിയുടെ പുതിയ പ്രോജക്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


