
നിയന്ത്രണം വിട്ട് മറിഞ്ഞ് പരസ്പരം ഇടിച്ചുകയറിയ ബോഗികൾ; അപകടമല്ലെന്നും ജീവനക്കാർക്കുള്ള പരിശീലനമെന്നും വ്യക്തമായതോടെ ആശ്വാസം

News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാളം തെറ്റിയ ട്രെയിൻ നിയന്ത്രണം വിട്ട് മറിയുകയും മറ്റ് ബോഗികളുടെ മുകളിലേക്ക് ഇടിച്ചുകയറി കത്തിയെരിയുകയും ചെയ്ത സംഭവം കണ്ടുനിന്നവരെ നടുക്കി.
ഏതാണ് ട്രെയിൻ, അപകടം എങ്ങനെ സംഭവിച്ചു, എത്ര യാത്രക്കാർക്ക് പരിക്കേറ്റു എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയർന്നുവന്നെങ്കിലും ഇത് റെയിൽവേ നടത്തിയ മോക് ഡ്രില്ലായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം വലിയൊരു അപകടമുണ്ടായാൽ എന്ത് ചെയ്യണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പഠിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലനമായിരുന്നു ഇത്.
പരിശീലനത്തിലെ അപകടദൃശ്യങ്ങളുടെ ഭീകരത കണ്ടുനിന്നവരുടെ ചങ്കിടിപ്പേറ്റുന്നതായിരുന്നു. എങ്കിലും ഇത്തരം നിർണായക ഘട്ടങ്ങളെ നേരിടാൻ ജീവനക്കാർ കാര്യങ്ങൾ പഠിച്ചുവെക്കുന്നത് ഭാവിയിൽ ഒരുപാട് പേർക്ക് ജീവൻ രക്ഷിക്കാൻ ഉപകരിക്കുന്ന കാര്യമല്ലേ എന്ന് ബോധ്യപ്പെട്ടതോടെയാണ് അപകടം കണ്ടുനിന്നവർക്ക് ശ്വാസം നേരെ വീണത്.
WHAT TO READ NEXT

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ
Summary
A dramatic simulation of a train derailment and fire at Shoranur Railway Station briefly shocked onlookers before it was revealed to be a scheduled railway mock drill conducted to train officials and personnel in managing emergency disaster scenarios.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


