നടി ഋതുപർണ സെൻഗുപ്തയ്ക്ക് കോവിഡ് 

സിംഗപ്പൂരിലെ റിക്കവറി സെന്ററിൽ ക്വാറന്റീനിലാണ് നടി ഇപ്പോൾ

ഋതുപർണ സെൻഗുപ്ത/ ഫേസ്ബുക്ക്
Last Updated :20 January 2024, 8:41 am IST

കൊൽക്കത്ത: ബംഗാളി നടി ഋതുപർണ സെൻഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

"എനിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഞാൻ സുഖമായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാൻ ആ​ഗ്രഹിക്കുന്നു. എനിക്ക് രോ​ഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടർമാരും അധിക‍ൃതരും പറയുന്ന മുൻകരുതലുകളെല്ലാം പാലിക്കുന്നുണ്ട്", ഋതുപർണ ട്വീറ്റ് ചെയ്തു. 

ഇപ്പോൾ സിംഗപ്പൂരിലാണെന്നും റിക്കവറി സെന്ററിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും നടി പറഞ്ഞു. 1997ൽ ദേശീയ അവാർഡ് നോടിയ നടിയാണ് ഋതുപർണ സെൻഗുപ്ത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now