കഴുത്തിൽ ഗുരുവായൂരപ്പൻ, കാതിൽ  കൊടുങ്ങല്ലൂരമ്മ; സംയുക്തയുടെ ആഭരണങ്ങളിൽ കണ്ണുടക്കി ആരാധകർ, ചിത്രങ്ങൾ 

സംയുക്തയും ബിജു മേനോനും മകൻ ദക്ഷ് ധാർമിക്കും ഒന്നിച്ചാണ് വിവാഹ സത്ക്കാരത്തിനെത്തിയത്

സംയുക്ത വർമ്മ, ബിജു മേനോൻ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST

നടിയും ബന്ധുവുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിൽ പങ്കെടുത്ത നടി സംയുക്ത വർമ്മയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സംയുക്തയും ബിജു മേനോനും മകൻ ദക്ഷ് ധാർമിക്കും ഒന്നിച്ചാണ് വിവാഹ സത്ക്കാരത്തിനെത്തിയത്. പരിപാടിക്ക് സംയുക്ത അണിഞ്ഞിരുന്ന ആഭരണങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. 

ഗുരുവായൂരപ്പന്റെ വലിയ ഒരു ലോക്കറ്റ് ആണ് മാലയുടെ പ്രത്യേകത. കൊടുങ്ങല്ലൂരമ്മയുടെ രൂപം കൊത്തിയ ജിമിക്കികമ്മലായിരുന്നു മറ്റൊരു ആകർഷണം. ഡിസൈൻ ആഡ്സ് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

Story image

നേരത്തെ വിവാഹിതയായ ഉത്തരയ്ക്ക് സംയുക്ത ആശംസകൾ കുറിച്ചിരുന്നു. ഉത്തരക്കുട്ടി വളർന്നു സുന്ദരിയായ മണവാട്ടിയായെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് സംയുക്ത കുറിച്ചത്. എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഉത്തരക്കുട്ടി വളർന്നു സുന്ദരിയായ മണവാട്ടിയായെന്ന്. എല്ലാം സമ്മതിക്കണം എന്നല്ല സ്നേഹത്തിലൂടെ അർത്ഥമാക്കുന്നത്, കണ്ണുകളിൽ പരസ്പരം നോക്കൂ ഒരിക്കലും വഴക്കിടേണ്ടിവരില്ല. മോശം നാളുകളിൽ പോലും ആ വ്യക്തിയില്ലാതെ നിങ്ങൾക്ക് ചിന്തിക്കാനാവില്ലെന്നതാണ് അതിന്റെ അർത്ഥം. ഹാപ്പി മാരീഡ് ലൈഫ് ഉത്തര നിതേഷ്- സംയുക്ത കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now