ശരണ്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മരണവാർത്ത സീമ സ്ഥിരീകരിച്ചു

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:47 am IST

News Now

നടി ശരണ്യയുടെ വിയോ​ഗത്തിൽ വാക്കുകൾ ഇടറി നടി സീമ ജി നായർ. ശരണ്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മരണവാർത്ത സീമ സ്ഥിരീകരിച്ചു.  "പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം, അവൾ യാത്രയായി‍", എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. 

ദീർ‌ഘനാളായി കാൻസർ ബാധിതയായിരുന്ന ശരണ്യയുടെ അവസ്ഥ പുറംലോകത്തെത്തിച്ചതും ചികിത്സയ്ക്കടക്കം പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നതും സീമയാണ്. സീമയോടുള്ള കടപ്പാടാണ് സുമനസ്സുകളുടെ സഹായത്താൽ പണിത തന്റെ വീടിന് സ്നേഹസീമ എന്ന് പേരിട്ടുകൊണ്ട് ശരണ്യ പ്രകടിപ്പിച്ചത്. 

ക്യാൻസർ ചികിത്സയ്ക്കിടെ കോവിഡ് പിടിപ്പെട്ടതാണ് ശരണ്യയുടെ ആരോഗ്യത്തെ കുഴപ്പത്തിലാക്കിയത്. കോവിഡിന് ശേഷം ന്യൂമോണിയയും പിടിപ്പെട്ടു. മൂന്നു മാസത്തോളമായി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശരണ്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates