ഉമ്മിയുടെ സാരിയുടുത്ത് സുഹൃത്തിന്റെ വിവാഹത്തിന്; ചിത്രങ്ങളുമായി ശ്രിന്ദ

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തുകൊണ്ടുള്ള ശ്രിന്ദയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

ശ്രിന്ദ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:45 am IST


മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ശ്രിന്ദ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തുകൊണ്ടുള്ള ശ്രിന്ദയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

ആമ്മയുടെ സാരിയുടുത്താണ് താരം വിവാഹത്തിന് എത്തിയത്. നീല സാരിയിൽ അതിമനോഹരിയാണ് താരം. അടുത്തിടെയാണ് ഉമ്മിയുടെ സാരിയുടുത്ത് എന്റെ പ്രിയ സുഹൃത്തിന്റെ വിവാഹത്തിന് പോകാമെന്ന് തീരുമാനിക്കുന്നത്. എന്റെ ഉമ്മിയുടെ സാരിയുടുക്കുന്നത് എന്നെ പഴയ കാലത്തേക്കു കൊണ്ടുപോയി. അത് ​ഗൃഹാതുരത്വത്തെ ആലിം​ഗനം ചെയ്യുന്നതുപോലെയാണ്- ശ്രിന്ദ കുറിച്ചു. 

സാരിയ്ക്കൊപ്പം നേവി ബ്ല്യൂ ബ്ലൗസാണ് ശ്രിന്ദ ധരിച്ചിരിക്കുന്നത്. സിമന്റ് ബെഞ്ചിൽ ഇരിക്കുന്ന ശ്രിന്ദയാണ് ചിത്രത്തിൽ. സാമൂഹിക അകലം പാലിച്ച് ഡാൻസു കളിക്കുന്നതിനുള്ള പുതിയ വഴിയും ശ്രിന്ദ ആരാധകർക്കായി കാണിച്ചു തരുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now