ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ജീവിതത്തിലെ ഏറ്റവും നിഷ്കളങ്കവും എന്നാൽ ആഴമേറിയതുമായ പാഠങ്ങൾ പഠിപ്പിച്ചത് അവളാണ്.

Sushmita Sen
സുസ്മിത സെൻ instagram
Edited by :Hima Prakash
Last Updated :21 മേയ് 2024, 2:32 pm IST

ഇന്ത്യൻ സൗന്ദര്യ സങ്കൽപ്പങ്ങളുടെ വേറിട്ട മുഖമായിരുന്നു സുസ്മിത സെന്നിന്റേത്. 1994 ൽ മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ വെറും 18 വയസ് മാത്രമായിരുന്നു സുസ്മിതയുടെ പ്രായം. ഇപ്പോഴിതാ വിശ്വസുന്ദരിപ്പട്ടം നേടി 30 വർഷം തികയുമ്പോൾ തന്റെ മകൾ റെനിയ്ക്കൊപ്പമുള്ള ഓർമ്മ പങ്കുവച്ചിരിക്കുകയാണ് താരം.

"എനിക്ക് 18 വയസുള്ളപ്പോഴാണ് ഒരു അനാഥാലയത്തിൽ വച്ച് ഈ കൊച്ചു പെൺകുട്ടിയെ ഞാൻ കാണുന്നത്. ജീവിതത്തിലെ ഏറ്റവും നിഷ്കളങ്കവും എന്നാൽ ആഴമേറിയതുമായ പാഠങ്ങൾ പഠിപ്പിച്ചത് അവളാണ്. ആ പാഠങ്ങളിലൂടെയാണ് ഞാൻ ഇന്നും ജീവിക്കുന്നത്.

ഈ നിമിഷം പകർത്തിയിട്ട് 30 വർഷം തികയുന്നു, മിസ് യൂണിവേഴ്സിൽ ഇന്ത്യയുടെ ആദ്യ വിജയവും. എന്തൊരു യാത്രയായിരുന്നു, അത് തുടർന്നു കൊണ്ടിരിക്കുന്നു...എന്റെ ഏറ്റവും വലിയ ശക്തിയും ഐഡന്റിറ്റിയും ആയതിന് ഇന്ത്യയ്ക്ക് നന്ദി.

ഒരിക്കലും അവസാനിക്കാത്ത സ്നേഹ​ത്തിന് ഫിലിപ്പീൻസിനും നന്ദി. ലോകമെമ്പാടുമുള്ള എൻ്റെ എല്ലാ പ്രിയപ്പെട്ട ആരാധകരും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും... അറിയുക, നിങ്ങൾ ഓരോരുത്തരും എൻ്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കി, നിങ്ങൾ പോലുമറിയാതെ നിങ്ങളെനിക്ക് പ്രചോദനമായി!! സ്നേഹം ഞാനറിയുന്നു! നന്ദി" - എന്നാണ് സുസ്മിത കുറിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് സുസ്മിതയുടെ കുറിപ്പിന് കമന്റുമായെത്തിയിരിക്കുന്നത്. അലിഷ എന്ന് പേരുള്ള മറ്റൊരു മകൾ കൂടിയുണ്ട് സുസ്മിതയ്ക്ക്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയെത്തിയ ആര്യ സീസൺ 3 എന്ന വെബ് സീരിസാണ് സുസ്മിതയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്. താലി എന്ന ചിത്രമാണ് സുസ്മിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now