'സംഭവം ഇറുക്ക്!' മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് അർജുൻ രാംപാൽ

മോഹൻലാലിനൊപ്പം അഭിനയിച്ചത് പ്രചോദനാത്മകമായ അനുഭവമായിരുന്നുവെന്നും അർജുൻ രാംപാൽ പറഞ്ഞു.

Arjun Rampal, Mohanlal
Arjun Rampal, Mohanlalഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :30 സെപ്റ്റംബർ 2026, 3:39 pm IST

മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം അർജുൻ രാംപാൽ. മോഹൻലാൽ നായകനാകുന്ന 'ഓപ്പറേഷൻ ഗംഗ' എന്ന ചിത്രത്തിലാണ് അർജുൻ രാംപാൽ ഒരു പ്രധാന വേഷത്തിലെത്തുന്നത്. മോഹൻലാലിനൊപ്പം അഭിനയിച്ചത് പ്രചോദനാത്മകമായ അനുഭവമായിരുന്നുവെന്നും അർജുൻ രാംപാൽ പറഞ്ഞു.

"സാർ, താങ്കൾക്കൊപ്പം സ്‌ക്രീൻ സ്പെയ്സ് ഷെയർ ചെയ്യാൻ കഴിഞ്ഞത് എനിക്ക് ലഭിച്ചത് വലിയ ബഹുമതിയാണ്. പ്രചോദിപ്പിക്കുന്ന അനുഭവമായിരുന്നത്. അസാധ്യ കഴിവുള്ള അനുഗ്രഹീത അഭിനേതാവാണ് താങ്കൾ. ഒരുപാട് നന്ദി." അർജുൻ പറയുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ജോർജിയയിലാണ് ഓപ്പറേഷൻ ഗംഗ എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനും അർജുൻ രാംപിലിനുമൊപ്പം ഭാഗ്യശ്രീ ബോർസെ, ആദിൽ ഹുസൈൻ, പാർത്ഥിപൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം മോഹൻലാലിന്റെ 367-ാമത് സിനിമയാണ്. ഉക്രെയ്ൻ- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് 'ഓപ്പറേഷൻ ഗംഗ'.

News Now

Summary

Arjun Rampal shares photos with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates