
News Now
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

Delhi Protest: അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയില്

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം
ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

ദിവസങ്ങൾക്കു മുൻപാണ് ബോളിവുഡ് നടി വീണ കപൂർ കൊല്ലപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നത്. സ്വത്തു തർക്കത്തിനിടെ മകൻ വീണയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പുഴയിൽ തള്ളി എന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ കൊലപാതകക്കേസിൽ ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. താൻ ജീവനോടെയുണ്ട് എന്ന് പറഞ്ഞ് വീണ കപൂർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മകനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വീണ കപൂർ പരാതി നൽകിയത്.
മകനെതിരെ സൈബർ ആക്രമണം
മരണത്തെക്കുറിച്ച് അഭ്യൂഹങ്ങള് പരന്നതോടെ മകന് അഭിഷേക് സോഷ്യല് മീഡിയയില് സൈബര് ആക്രമണത്തിന് ഇരയാകുകയാണ് എന്നാണ് വീണ കപൂര് പരാതിയില് പറയുന്നത്. നിരവധി ഫോണ് കോളുകളാണ് വരുന്നതെന്നും മാനസികമായി തളര്ന്നു. തന്റെ ജോലിയില് ശ്രദ്ധിക്കാന് പോലുമാവാത്ത അവസ്ഥയിലാണ്. അഭ്യൂഹങ്ങള് പരന്നതോടെ തനിക്ക് സിനിമയില് നിന്ന് വര്ക്കുകള് വരുന്നില്ലെന്നും വീണ കപൂര് പറയുന്നു.
#WATCH | "If I don't file a complaint now, it will continue to happen with others. It is mental harassment...".
â ANI (@ANI) December 15, 2022
Actress Veena Kapoor reaches the Police station to file FIR against those who spread rumours of her murder by her own son. pic.twitter.com/AcBeSo1rwM
യഥാർത്ഥ കൊലപാതം ഇങ്ങനെ
മുംബൈയിലെ ജുഹുവില് വീണ കപൂര് എന്ന് പേരുള്ള മറ്റൊരു സ്ത്രീയാണ് കൊലചെയ്യപ്പെട്ടത്. മകന് സച്ചിന് കപൂര് ഇവരെ ബാറ്റുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. തുടര്ന്ന് മൃതദേഹം പുഴയില് ഒഴുക്കുകയും ചെയ്തു. പ്രായമായ സ്ത്രീയെ കാണാനില്ലെന്ന ഫഌറ്റിലെ അധികൃതകരുടെ പരാതിയില് മുംബൈ പൊലീസാണ് കേസ് അന്വേഷിച്ചത്. 12 കോടിയുടെ സ്വത്തു തട്ടാനായിരുന്നു കൊലപാതകം.
വീണ കപൂര് എന്ന പേര് കണ്ടതോടെയാണ് പലരും തെറ്റിദ്ധരിച്ചത്. കൂടാതെ ഇവരും മകനൊപ്പമാണ് താമസിച്ചിരുന്നത്. വാര്ത്ത വന്നതോടെ താരങ്ങള് ഉള്പ്പടെ നിരവധി പേരാണ് ആദരാഞ്ജലികള് അര്പ്പിച്ചത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


