
'ഈ കൊച്ചിനെ കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട്'; മീനാക്ഷിക്കെതിരെ വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ്
'മത മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷത' എന്നായിരുന്നു മീനാക്ഷി പറഞ്ഞത്

നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെതിരെ വിദ്വേഷ പോസ്റ്റുമായി അഡ്വ. കൃഷ്ണ രാജ്. മത നിരപേക്ഷതയെക്കുറിച്ച് കഴിഞ്ഞ ദിവസം മീനാക്ഷി പറഞ്ഞത് വാര്‍ത്തയായിരുന്നു. താരത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയയുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ് എത്തിയിരിക്കുന്നത്.
''സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചെറിയ വായില്‍ വലിയ വര്‍ത്താനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവും ഉണ്ട്.'' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. മീനാക്ഷിയുടെ പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കിട്ടു കൊണ്ടായിരുന്നു കൃഷ്ണ രാജിന്റെ പ്രതികരണം.
'മത മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷത' എന്നായിരുന്നു മീനാക്ഷി തന്റെ പോസ്റ്റില്‍ പറഞ്ഞത്. 'ചോദ്യം, 'നമ്മുടെ നാട്ടില്‍ മത നിരപേക്ഷത എന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമാണോ'. വളരെ വലിയ അര്‍ത്ഥ തലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയില്‍ ചെറിയ വാചകങ്ങളില്‍ ഉത്തരം, 'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്നാണെന്റെ 'മതം' എന്നായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.
മീനാക്ഷിയ്ക്കെതിരായ കൃഷ്ണ രാജിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുമ്പും സമാനമായ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് കൃഷ്ണ രാജ്. നസ്രിയയ്ക്കും ഫഹദ് ഫാസിലിനുമെതിരായ കൃഷ്ണ രാജിന്റെ പോസ്റ്റും വിവാദമായിരുന്നു.
അതേസമയം പാഠപുസ്തകങ്ങളില്‍ ദളിതരെക്കുറിച്ച് പഠിപ്പിക്കുന്നതില്‍ മാറ്റം വരുത്തണമെന്ന് മീനാക്ഷി പറഞ്ഞതും വാര്‍ത്തയായിരുന്നു. ജാതി പിരമിഡ് പഠിപ്പിക്കുന്നതിനൊപ്പം തന്നെ ദളിതരെ തൊട്ട്കൂടാത്തവരാക്കിയത് ആരാണെന്നും പഠിപ്പിക്കണമെന്നാണ് മീനാക്ഷി പറഞ്ഞത്. താരത്തിന്റെ നിലപാടിന് പിന്തുണയുമായി നിരവധി പേരെത്തിയിരുന്നു.
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

Summary
Adv Krishna Raj makes hateful comment against Meenakshi Anoop. Social media reacts strongly.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി


