'ഏറെ നാളുകൾക്കു ശേഷം ഞാൻ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്'; ലാലു അലക്സിന് വൻ വരവേൽപ്പ്

ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ താരം തന്നെയാണ് തിരിച്ചുവരവിനെക്കുറിച്ച് കുറിച്ചത്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:57 am IST

ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ബ്രോ ഡാഡിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ലാലു അലക്സ്. താരത്തിന്റെ കുര്യൻ എന്ന കഥാപാത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് താരം. ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ താരം തന്നെയാണ് തിരിച്ചുവരവിനെക്കുറിച്ച് കുറിച്ചത്. 

ലാലു അലക്സിന്റെ തിരിച്ചുവരവ് ഏറ്റെടുത്ത് ആരാധകർ

സുഹൃത്തുക്കളെ, ഏറെ നാളുകൾക്കു ശേഷം ഞാൻ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. നിങ്ങളുടെ മെസേജുകളും പോസ്റ്റുകളും ആശംസകളമെല്ലാം ഞാൻ വായിച്ചു. ബ്രോ ഡാഡിക്കും കുര്യൻ മാളിയക്കലിനും നൽകിയ സ്നേഹത്തിന് നന്ദി- താരം കുറിച്ചു. ലാലു അലക്സിന്റെ സോഷ്യൽ മീഡിയയിലേക്കുള്ള വരവിനെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ ശക്തമായ വേഷത്തിലാണ് ലാലു അലക്സ് എത്തിയത്. താരത്തിന്റെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്. ലാലു അലക്സിന്റെ തിരിച്ചുവരവായാണ് ചിത്രം വിലയിരുത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ റിലീസ് ചെയ്ത ബ്രോ ഡാഡിക്ക് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now