'അമ്മ ​ഗർഭിണിയാകുന്നത് എനിക്ക് ഒൻപതു വയസുള്ളപ്പോൾ, കൂട്ടുകാർ കളിയാക്കുമെന്ന് കരുതി വല്ലാതായി'

ഹൻസിക ഇല്ലായിരുന്നെങ്കിൽ ജീവിതം മടുപ്പിക്കുന്നതായിരിക്കും എന്നാണ് താരം പറയുന്നത്

അഹാനയും ഹൻസുവും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:45 am IST
Edited by :migrator

സോഷ്യൽ മീഡിയയിൽ ഏറ്റവും ആരാധകരുള്ള താരകുടുംബങ്ങളിലൊന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. നടിമാരായ അഹാന കൃഷ്ണയ്ക്കും ഇഷാനിക്കും മാത്രമല്ല, ദിയയും ഹൻസുവിനും ആരാധകരേറെയാണ്.  ഒന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഇവർ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇളയ സഹോദരി ഹൻസികയെക്കുറിച്ച് അഹാന കുറിച്ച വാക്കുകളാണ് ആരാധക ശ്രദ്ധ നേടുന്നത്. തനിക്കു ഒൻപതു വയസുള്ളപ്പോഴാണ് ​ഗർഭിണിയാണെന്ന് പറയുന്നത്. എന്നാൽ കൂട്ടുകാർ കളിയാക്കുമെന്നു കരുതി ഇതുകേട്ട് ആദ്യം അസ്വസ്ഥയായെന്നാണ് താരം പറയുന്നത്. എന്നാൽ ഹൻസിക ഇല്ലായിരുന്നെങ്കിൽ ജീവിതം മടുപ്പിക്കുന്നതായിരിക്കും എന്നാണ് താരം പറയുന്നത്. ഹൻസികയ്ക്കൊപ്പമുള്ള പഴയ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 
‌
അഹാനയുടെ കുറിപ്പ് വായിക്കാം

ഞാൻ ഇവളെ വളരെ അധികം സ്നേ​ഹിക്കുന്നു. ഇങ്ങനെയൊരു പാവക്കുട്ടിയെ എന്റെ കുട്ടി അനുജത്തിയായി കിട്ടിയതിൽ ഞാൻ ഭാ​ഗ്യവതിയാണ്. അതുകൊണ്ടാണ് എനിക്ക് ഇവളെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും ശുണ്ഠിപിടിപ്പിക്കാനും സമ്മാനങ്ങൾ നൽകി സർപ്രൈസ് നൽകാനും അവളടെ പ്രതികരണം റെക്കോഡ് ചെയ്യാനുമെല്ലാം കഴിയുന്നത്. എനിക്ക് ഒൻപതു വയസുള്ളപ്പോഴാണ് എന്റെ മാതാപിതാക്കൾ അമ്മ ​ഗർഭിണിയാണെന്നു പറയുന്നത്. കൂട്ടുകാർ കളിയാക്കുമോ എന്നു ചിന്തിച്ച് ആദ്യം ഞാൻ അസ്വസ്ഥയായി. എന്നാൽ ഈ കുഞ്ഞില്ലാത്ത ജീവിതം എത്ര ബോറിങ്ങായിരിക്കും. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം. ഞങ്ങളുടെ ഹൃദയത്തിലെ സന്തോഷം. ഐ ലവ് യൂ ബേബി. ഈ ചിത്രം 2011 ൽ എടുത്തതാണ്. ഹൻസുവിന്റെ ജന്മദിനമല്ല. നിങ്ങളേക്കാൾ കൂടുതൽ നിങ്ങളാരെയെങ്ങിലും സ്നേഹിക്കുന്നുണ്ടെങ്കിൽ ഒരു കാരണവുമില്ലാതെ നീണ്ട കുറിപ്പ് പങ്കുവെക്കൂ. കാരണം ചിലദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിന് സ്നേഹം മുഴുവൻ ഉൾക്കൊള്ളാനാവില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now