'ഇനി ഞാന്‍ ആരെ അപ്പൂപ്പാ എന്ന് വിളിക്കും? വര്‍ഷങ്ങളായി അപ്പൂപ്പനെ നഷ്ടപ്പെടുമോ എന്ന പേടിയിലായിരുന്നു'; ഹൃദയം നുറങ്ങി അഹാന

യാത്ര പറയാതെ, എന്റെ അപ്പൂപ്പന്‍ മാര്‍ച്ച് 29 വൈകുന്നേരം നാലരയോടെ പോയി

Ahaana Krishna
Ahaana Krishna
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :7 ഏപ്രിൽ 2026, 3:46 pm IST

അപ്പൂപ്പന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങി അഹാന കൃഷ്ണ. മാര്‍ച്ച് 29 നായിരുന്നു അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥന്‍ മരിച്ചത്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. അപ്പൂപ്പനോടൊപ്പം തന്റെ ഒരു ഭാഗം തന്നെ പോയെന്നാണ് അഹാന പറയുന്നത്. ആ വാക്കുകളിലേക്ക്:

സംഭവിച്ചതിനോട് പൊരുത്തപ്പെട്ട ശേഷം ഇവിടെ എന്തെങ്കിലും എഴുതാം എന്നു കരുതി. പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞത് ഞാന്‍ ഒരിക്കലും പൂര്‍ണമായും അതിനോട് പെരുത്തപ്പെടില്ലെന്നാണ്. എന്റെ മനസിന്റെ ഒരു ഭാഗം എന്നും അത് നിഷേധിക്കും.

യാത്ര പറയാതെ, എന്റെ അപ്പൂപ്പന്‍ മാര്‍ച്ച് 29 വൈകുന്നേരം നാലരയോടെ പോയി. അദ്ദേഹത്തോടൊപ്പം എന്റെയൊരു ഭാഗവും പോയി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങള്‍ക്ക് പ്രായമാകുവയും ദുര്‍ബലനായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനാല്‍ നിങ്ങളെ നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു ഞാന്‍. അതിനാല്‍ ഒരുനാള്‍ എനിക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിങ്ങള്‍ക്കൊപ്പം സാധ്യമാകുന്നത്ര നല്ല ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.

ഒടുവില്‍ ആ ദിവസം വന്നെത്തി. നമ്മുടെ ഓര്‍മകള്‍ എനിക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും നമ്മള്‍ ഒരുമിച്ച് അതെല്ലാം ചെയ്തപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം കഴിഞ്ഞു പോയെന്നതും ഇനി അതുപോലെയുള്ള സന്തോഷം ഉണ്ടാകില്ലെന്നതും ഇനിയുള്ളതിനെയെല്ലാം അപൂര്‍ണമാക്കുന്നുണ്ട്. കുഞ്ഞായിരിക്കെ എനിക്ക് ഏറ്റവും നല്ല ഉടുപ്പുകള്‍ വാങ്ങി തന്നതിന് നന്ദി അപ്പൂപ്പാ, എന്റെ ആദ്യത്തെ വിമാന ടിക്കറ്റ് വാങ്ങി തന്നതിന് നന്ദി. എന്റെ അമ്മയ്ക്ക് ഏറ്റവും മികച്ച കുട്ടിക്കാലം നല്‍കിയതിന്, ഇന്ന് ഞങ്ങള്‍ അനുഭവിക്കുന്ന ഉന്നത നിലവാരമുള്ള ജീവിതത്തിന് അടിത്തറയിട്ടതിന്, ഞങ്ങളുടെയെല്ലാം പുസ്തകങ്ങള്‍ പൊതിഞ്ഞു തന്നതിന്, ഭക്ഷണം എങ്ങനെ ആസ്വദിക്കണമെന്നും പ്ലേറ്റ് ക്ലീനാക്കുന്ന കല കാണിച്ചു തന്നതിനും, ഞങ്ങള്‍ക്കെല്ലാം നല്‍കിയ കരുതലിന് എല്ലാത്തിനും നന്ദി. ഞങ്ങളെയോര്‍ത്ത് എത്രത്തോളം അഭിമാനിക്കുന്നുണ്ടെന്ന് നിങ്ങള്‍ എന്നും പ്രകടിപ്പിച്ചിരുന്നു. ഏറ്റവും പ്രധാനപ്പെട്ടത്, ഒരു അപ്പൂപ്പന്‍ ആയതിന്. എന്റെ ഹൃദയവും ആത്മാവും വീണ്ടും കാണുന്നത് വരെ നിങ്ങളെ മിസ് ചെയ്യും. മറുവശത്തു വച്ച് കണ്ടുമുട്ടാം.

നിങ്ങളെയും കാത്തിരുന്ന കുട്ടൂകാര്‍ക്കൊപ്പം സ്വര്‍ഗം അടിപൊളിയായിരിക്കുമെന്ന് കരുതുന്നു. ദിവസവും 15 കൂട്ടം മരുന്ന് കഴിക്കേണ്ടതില്ലെന്നതില്‍ സന്തോഷിക്കുന്നുണ്ടാകും. ആരുടേയും സഹായമില്ലാതെ ദിനചര്യകള്‍ ചെയ്യാന്‍ സാധിക്കുന്നതും ഇനിയും ആശുപത്രിയില്‍ പോവുകയും പ്രമേഹത്തേയും സ്‌ട്രേക്കിനേയുമൊന്നും നേരിടേണ്ട എന്നതും സമാധാനം നല്‍കുന്നുണ്ടാകുമെന്ന് കരുതുന്നു. നിങ്ങള്‍ ഇപ്പോള്‍ ഹൃദയം നിറഞ്ഞ്, സമാധാനത്തോടെയിരിക്കുകയാകും എന്ന് കരുതുന്നു. ഒരുനാള്‍ നമ്മള്‍ കാണുമ്പോള്‍ അതേക്കുറിച്ചെല്ലാം എന്നോട് പറയണം. വിട അപ്പൂപ്പ, ഇനി ഞാന്‍ ആരെ അപ്പൂപ്പാ എന്ന് വിളിക്കും.

News Now

Summary

Ahaana Krishna pens an heartbreaking note about late grand father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics